ഡൽഹി കലാപത്തിനു ശേഷം 2020 സെപ്തംബറിൽ മഞ്ചേരി ഗ്രീൻ വാലി അക്കാദമിയിൽ ചേർന്ന പി എഫ് ഐ ഹിറ്റ് സ്ക്വാഡ് ലീഡർമാരുടെ യോഗത്തിൽ സിദ്ദിഖ് കാപ്പൻ അവതരിപ്പിച്ചത് ഉത്തരേന്ത്യയിലെ 25 ഹിന്ദു സംഘടനാ നേതാക്കളുടെ പേരുവിവരമുള്ള ഹിറ്റ് ലിസ്റ്റ്. ഡൽഹി കലാപത്തിലേറ്റ തിരിച്ചടിക്കു പുറമെ യു പിയിൽ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ട 23 മുസ്ലിങ്ങളുടെ ചോരയ്‌ക്കും പകരം വീട്ടണമെന്നാണ് സിദ്ദിഖ് കാപ്പൻ രഹസ്യ യോഗത്തിൽ നിർദേശിച്ചത്. പി എഫ് ഐ ഉത്തരേന്ത്യൻ കമാൻഡർ കെ. പി. കമാൽ വിളിച്ചു ചേർത്ത യോഗത്തിൽ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ വിശദ വിവരങ്ങളും കാപ്പൻ അവതരിപ്പിച്ചു.
2021 ഫെബ്രുവരിയിൽ ലക്നൗവിൽ യു പി ഭീകര വിരുദ്ധ സ്ക്വാഡിന്റെ പിടിയിലായ ഹിറ്റ് സ്ക്വാഡ് തലവൻ പന്തളം സ്വദേശി അൻഷാദ് ബദറുദ്ദീന്റെ ഡയറിയും പെൻഡ്രൈവും പരിശോധിച്ചപ്പോഴാണ് ഹിറ്റ് ലിസ്റ്റ് വെളിപ്പെട്ടത്. ചോദ്യം ചെയ്യലിൽ ബദറുദ്ദീനും ഒപ്പം പിടിയിലായ ഫിറോസ് ഖാനും ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചു. യുപിയിൽ
ബോംബ് സ്ഫോടനങ്ങൾ നടത്തേണ്ട സ്ഥലങ്ങളുടെ പട്ടികയും അവിടുത്തെ ലോക്കൽ പി എഫ് ഐ നേതാക്കളുടെ വിവരങ്ങളും ഡയറിയിലും പെൻഡ്രൈവിലും നിന്നു കണ്ടെടുത്തു.
ബദറുദ്ദീനും ഫിറോസ് ഖാനും യു പി എ ടി എസിന്റെ പിടിയിലായിരുന്നില്ലെങ്കിൽ ഉത്തരേന്ത്യയിൽ വൻ ഭീകരാക്രമണങ്ങളും കലാപങ്ങളും അരങ്ങേറേണ്ടതായിരുന്നു. ഭീകരാക്രമണ പദ്ധതിയുടെ ബുദ്ധി കേന്ദ്രമായിരുന്നു സിദ്ദിഖ് കാപ്പൻ. ഇതിനാവശ്യമായ പണം എത്തിക്കേണ്ട ചുമതല ഖത്തറിലെ ഷെൽ കമ്പനിയുടെ മറവിൽ ഹവാല ഇടപാടു നടത്തിയിരുന്ന അഞ്ചൽ സ്വദേശി റൗഫ് ഷെറീഫിനും.
ലക്നൗവിൽ പിടിയിലാകുന്നതിനു മുൻപ് ബദറുദ്ദീനും ഫിറോസ് ഖാനും കൊൽക്കത്ത വഴി ബംഗ്ലാദേശിലെത്തി. ബംഗ്ലാദേശിലെ ഇസ്ലാമിക ഭീകര സംഘടനയിൽ നിന്നു ലഭിച്ച സ്ഫോടക വസ്തു ശേഖരവും തോക്കുകളുമായി ലക്നൗവിൽ എത്തിയപ്പോഴാണ് പിടിയിലായത്. സ്ഫോടനം നടത്താനുള്ള ഇലക്ട്രോണിക് ഡിറ്റനേറ്റർ, ബാറ്ററി, പെൻ്റാ യെറിത്രിട്ടോൾ ടെട്രാനൈട്രേറ്റ് എന്നിവയും ഇവരിൽ നിന്നു പിടിച്ചെടുത്തിരുന്നു.
കുറ്റസമ്മതം നടത്തിയ ബദറുദ്ദീന്റെ മൊഴിയുടെ പ്രസക്ത ഭാഗം ഇങ്ങനെ: “ഹിന്ദി അറിയാമെന്നതിനാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതലയാണ് എനിക്ക് നൽകിയത്. പി എഫ് ഐ ഹിറ്റ് സ്ക്വാഡ് അംഗങ്ങൾക്കായി ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ഞാനും ഫിറോസും പരിശീലനം നൽകിയിട്ടുണ്ട്. പി എഫ് ഐക്കു വേണ്ടി എന്തും ചെയ്യാൻ തയാറുള്ള യുവാക്കളെ തിരഞ്ഞെടുത്താണ് പരിശീലനം നൽകിയത്.
കത്തി, വാൾ, തോക്ക് തുടങ്ങിയ ആയുധങ്ങൾ പ്രയോഗിക്കാനാണ് പരിശീലനം. ഇരുമ്പു ദണ്ഡു കൊണ്ട് ഒറ്റയടിക്ക് ആളെ കൊല്ലുന്നതിനും പരിശീലനം നൽകി.
കൂടാതെ പെട്രോൾ ബോംബ് നിർമിക്കാനും പ്രയോഗിക്കാനുമുള്ള പരിശീലനവുമുണ്ട്. ഐഇഡിയും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചു ബോംബുണ്ടാക്കാൻ എനിക്കും ഫിറോസിനും അറിയാം.
ബാബ്റി മസ്ജിദ് വിധിക്കും സി എ എ പ്രക്ഷോഭത്തിനും ശേഷം പി എഫ് ഐ മുസ്ലിം യുവാക്കൾക്കിടയിൽ പോപ്പുലർ ആയിട്ടുണ്ട്. അതിനാൽ ഇവരെ പി എഫ് ഐയിലേക്ക് അംഗങ്ങളാക്കാൻ എളുപ്പമായി. ഈ സാഹചര്യം മുതലെടുത്ത് ഉത്തരേന്ത്യയിൽ പിഎഫ്ഐ പ്രവർത്തനം ഊർജിതമാക്കി.
ഡൽഹിയിലെ പി എഫ് ഐ ചുമതലയുള്ള കെ. പി. കമാലാണ് ഹിറ്റ് സ്ക്വാഡുകളെ ദൗത്യങ്ങൾ ഏൽപിക്കുന്നത്. സിദ്ദിഖ് കാപ്പനെയും റൗഫ് ഷെറീഫി നെയും അറിയാം. ഡൽഹിയിൽ താമസിക്കുന്ന സിദ്ദിഖ് കാപ്പൻ പി എഫ് ഐയുടെ തിങ്ക് ടാങ്കാണ്. റൗഫ് ഷെറീഫ് പി എഫ്ഐക്കായി ഫണ്ട് സമാഹരിക്കുന്നയാളും
പ്രതികരിക്കാൻ ഇവിടെ എഴുതുക: