ഇടുക്കി:കട്ടപ്പന ടൗണില്‍ നടുറോഡില്‍ ഓട്ടോഡ്രൈവറെ വളഞ്ഞിട്ട് ക്രൂരമായി തല്ലിച്ചതച്ച കേസില്‍ മൂന്ന് പേരെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണം നടത്തിയ കട്ടപ്പന പ്ലാത്തോട്ടാനിക്കല്‍ സാബു ജോസഫ് എന്ന രാമപുരം സാബു, കൊല്ലരോട്ട് ബാബു ഫ്രാന്‍സിസ്, വാലേപ്പറമ്പില്‍ ഉസ്റ സുരേഷ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
കണ്ടാലറിയാവുന്ന മറ്റ് രണ്ടു പേര്‍ക്കെതിരെയും കേസുണ്ട്.സ്ഥല സംബന്ധമായ തര്‍ക്കത്തിന്റെ പേരിലാണ് പേഴുംകവല സ്വദേശി ഓട്ടോഡ്രൈവര്‍ സുനിലിനെ ആക്രമിച്ചത്.അഞ്ച് പേര് ചേര്‍ന്ന് വിറക് കമ്പ് ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.വെള്ളിയാഴ്ച്ച രാത്രി 7.30 ഓടെയാണ് സംഭവം.
അക്രമം തടയാന്‍ ശ്രമിച്ച സുനില്‍ കുമാറിന്റെ ഭാര്യയേയും മകളെയേയും മര്‍ദിച്ചതിനും അസഭ്യം പറഞ്ഞതിനും കേസെടുത്തു.
ആക്രമണം തടയാന്‍ ശ്രമിച്ച വാഹന യാത്രക്കാരെയും ആക്രമി സംഘം വിരട്ടിയോടിച്ചു. സാരമായി പരിക്കേറ്റ സുനില്‍കുമാറിനെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: