ന്യൂദല്‍ഹി: ഇന്ത്യയില്‍ ക്രിമിന്ല് കുറ്റങ്ങള്‍ ചെയ്ത് നാടുവിട്ട പ്രതികളെ നാട്ടിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍. ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിപ്പിച്ച മലയാളിയുള്‍പ്പെടെ രണ്ടു പ്രതികളെയാണ് സിബിഐ ഉള്‍പ്പെടുന്ന സംഘം നാട്ടിയെത്തിച്ചത്. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ ഗ്ലോബല്‍ ഓപ്പറേഷന്‍സ് സെന്റര്‍ ഇന്റര്‍പോള്‍ എന്‍സിബി അബുദാബിയുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തിച്ചതിന്റെ ഭാഗമായാണ് നടപടി.
കേരള പോലീസ്, അബുദാബിയിലെ ഇന്ത്യന്‍ എംബസിയും വിദേശകാര്യ മന്ത്രാലയം എന്നിവര്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെഡ് നോട്ടീസ് പുറപ്പെടുവിപ്പിച്ച വ്യക്തിയെ കണ്ടെത്തിയത്. പട്ടികജാതിപട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിനും ബലാത്സംഗത്തിനും കീഴിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് കോട്ടയം പാലാ പോലീസ് തേടുന്ന പീരു മുഹമ്മദ് യഹ്യാ ഖാനിനെയാണ് പിടികൂടി നാട്ടിലെത്തിക്കുക.
കേരള പോലീസിന്റെ അഭ്യര്‍ത്ഥന പ്രകാരം 10.01.2024നാണ് ഇന്റര്‍പോള്‍ ജനറല്‍ സെക്രട്ടേറിയറ്റില്‍ നിന്ന് സിബിഐക്ക് റെഡ് നോട്ടീസ് നല്‍കിയത്. പ്രതികളെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ഇന്റര്‍പോള്‍ എല്ലാ അംഗരാജ്യങ്ങളിലേക്കും റെഡ് നോട്ടീസ് അയച്ചിരുന്നു.
അതേസമയം കൊലപാതകശ്രമം, കൊള്ളയടിക്കല്‍, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, ആയുധ നിയമം എന്നിവയുള്‍പ്പെടെ ഒന്നിലധികം കേസുകളില്‍ മുംബൈ പോലീസ് തേടിരുന്ന സുബാഷ് വിത്തല്‍ പൂജാരിയെ ചൈനയില്‍ നിന്നാണ് നാട്ടിലെത്തിക്കുന്നത്. ഇയ്യാള്‍ക്കെതിരെ 14-02-2012നാണ് ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചത്.
വിചാരണക്കൊ ശിക്ഷ അനുഭവിക്കാനോ വേണ്ടിയുള്ള പിടികിട്ടാപുള്ളികളെ കണ്ടെത്താനായി പുറപ്പെടുവിക്കുന്ന ഒരു അറിയിപ്പാണ് റെഡ് നോട്ടീസ്. കൈമാറ്റം, കീഴടങ്ങല്‍ അല്ലെങ്കില്‍ സമാനമായ നിയമനടപടികള്‍ തീര്‍പ്പാക്കാത്ത ഒരു വ്യക്തിയെ കണ്ടെത്താനും താല്‍ക്കാലികമായി അറസ്റ്റ് ചെയ്യാനും ലോകമെമ്പാടുമുള്ള നിയമപാലകരോടുള്ള അഭ്യര്‍ത്ഥനകൂടിയാണ് റെഡ് നോട്ടീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: