മുംബൈ: സൊമാലിയൻ തീരത്ത് നാവിക ഓപ്പറേഷനിൽ പിടിയിലായ 35 കടൽക്കൊള്ളക്കാരെയും വഹിച്ചുള്ള യുദ്ധക്കപ്പൽ ഐഎൻഎസ് കൊൽക്കത്ത ശനിയാഴ്ച രാവിലെ മുംബൈയിൽ എത്തിയതായി നാവികസേന അറിയിച്ചു. തുടർന്ന് ഈ കടൽക്കൊള്ളക്കാരെ മുംബൈ പോലീസിന് കൈമാറി.
സങ്കൽപ് ഓപ്പറേഷന്റെ ഭാഗമായാണ് ഈ അഭ്യാസം നടത്തിയത്. ഈ മേഖലയിലൂടെ കടന്നുപോകുന്ന നാവികരുടെ സുരക്ഷയ്‌ക്കും വാണിജ്യ വ്യാപാരത്തിനും വേണ്ടി അറബിക്കടലിലും ഏദൻ ഉൾക്കടലിലും ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്.
മാർച്ച് 15 ന് പുലർച്ചെയാണ് ഐഎൻഎസ് കൊൽക്കത്ത കടൽക്കൊള്ളക്കാരുടെ കപ്പലിനെ നിരീക്ഷിച്ചത്. കപ്പലിന്റെ മുകളിലെ ഡെക്കിൽ നിരവധി സായുധ കടൽക്കൊള്ളക്കാരെ നിരീക്ഷിച്ചതായി നാവികസേന അറിയിച്ചു. തുടർന്ന് ഐഎൻഎസ് കൊൽക്കത്ത, അന്താരാഷ്‌ട്ര നിയമം പ്രത്യേകിച്ച് ഐക്യരാഷ്‌ട്രസഭയുടെ കടൽ നിയമങ്ങൾക്കനുസൃതമായി അന്വേഷണത്തിനായി നിർത്താൻ കടൽക്കൊള്ളക്കാരുടെ കപ്പലിന് നിർദ്ദേശം നൽകി.
എന്നിരുന്നാലും, കടൽക്കൊള്ളക്കാരുടെ കപ്പൽ അനുസരിക്കാൻ വിസമ്മതിക്കുകയും പകരം വെടിയുതിർക്കുകയും ചെയ്തു. തുടർന്ന് ഐഎൻഎസ് കൊൽക്കത്ത പിന്നീട് സ്വയം പ്രതിരോധം എന്ന നിലയിൽ കപ്പൽ പ്രവർത്തനരഹിതമാക്കുന്നതിനും കടൽക്കൊള്ളക്കാരെ കീഴടങ്ങാൻ നിർബന്ധിക്കുന്നതിനും ആവശ്യമായ വെടിയുതിർക്കുന്ന നടപടികൾ ഉപയോഗിക്കുകയായിരുന്നു.
കടാതെ, ഇന്ത്യൻ നാവികസേന ഇന്ത്യൻ വ്യോമസേനയുമായി ഏകോപിപ്പിച്ച് കടൽക്കൊള്ളക്കാരുടെ കപ്പലിന് സമീപം കടലിന് മുകളിലൂടെ മറൈൻ കമാൻഡോകളുടെ ദീർഘദൂര വിന്യാസവും പാരാഡ്രോപ്പും നടത്തി. ഇന്ത്യൻ നേവിയുടെ P8I വിമാനം, സീ ഗാർഡിയൻ UAV, കപ്പലിന്റെ അവിഭാജ്യ ഹെലികോപ്റ്ററുകളും സ്പോട്ടർ ഡ്രോണുകളും ചേർന്നാണ് ഓപ്പറേഷനായി വ്യോമ നിരീക്ഷണം നടത്തിയത്.
തുടർന്ന് ഇന്ത്യൻ നാവികസേനയുടെ നിർണായക നടപടിയുടെ പശ്ചാത്തലത്തിൽ കപ്പലിലുണ്ടായിരുന്ന എല്ലാ കടൽക്കൊള്ളക്കാരും കീഴടങ്ങി. 35 കടൽക്കൊള്ളക്കാരെയും 17 ജീവനക്കാരെയും കസ്റ്റഡിയിലെടുത്ത് ഇന്ത്യൻ നാവികസേനാ കപ്പലുകളിലേക്ക് മാറ്റുകയായിരുന്നു.
ഇന്ത്യൻ നാവികസേന പിടിച്ചെടുത്ത കപ്പലിൽ നിന്ന് ആയുധങ്ങൾ, വെടിമരുന്ന്, നിരോധിത വസ്തുക്കൾ എന്നിവ പിടിച്ചെടുത്തു. കൂടാതെ, കപ്പൽ തുടർ യാത്രയ്‌ക്ക് അനുയോജ്യമാക്കുന്നതിന് നാവിക സാങ്കേതിക സംഘം അത്യാവശ്യ അറ്റകുറ്റപ്പണികളും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: