Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോയമ്പത്തൂരില്‍ ഇക്കുറി യുവതുര്‍ക്കിയായി അണ്ണാമലൈ; ഡിഎംകെയുടെ അടിവേരറുക്കുമോ?

ക്കുറി സിപിഎമ്മുകാര്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി ആരെന്നറിഞ്ഞതോടെ തന്നെ സ്ഥലം വിട്ടു. പകരം ആ സീറ്റ് ഡിഎംകെ ഏറ്റെടുത്തു. കോയമ്പത്തൂര്‍ സീറ്റ് സ്റ്റാലിന്‍ സിപിഎമ്മിന്റെ കയ്യില്‍ നിന്നും വാങ്ങിയതിന് ഒറ്റ ലക്ഷ്യമേയുള്ളൂ- അവിടെ ബിജെപി സ്ഥാനാര്‍ത്ഥിയായ അണ്ണാമലൈയെ തോല്‍പിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2024, 09:54 pm IST
in India

അധികം തവണ സിപിഎമ്മും ചിലപ്പോഴൊക്കെ എഐഎഡിഎംകെയും കോണ്‍ഗ്രസും ജയിച്ച മണ്ഡലമാണ് കോയമ്പത്തൂര്‍ ലോക് സഭാ മണ്ഡലം. ഇവിടെ സിപിഎം എന്നും ഡിഎംകെയുടെ സഖ്യത്തോടെ ജയിച്ച മണ്ഡലം കൂടിയാണ് ഇത്. എന്നാല്‍ ഇക്കുറി സിപിഎമ്മുകാര്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി ആരെന്നറിഞ്ഞതോടെ തന്നെ സ്ഥലം വിട്ടു. പകരം ആ സീറ്റ് ഡിഎംകെ ഏറ്റെടുത്തു.

കോയമ്പത്തൂര്‍ സീറ്റ് സ്റ്റാലിന്‍ സിപിഎമ്മിന്റെ കയ്യില്‍ നിന്നും വാങ്ങിയതിന് ഒറ്റ ലക്ഷ്യമേയുള്ളൂ- അവിടെ ബിജെപി സ്ഥാനാര്‍ത്ഥിയായ അണ്ണാമലൈയെ തോല്‍പിക്കുക. അതോടെ ഫലത്തില്‍ കോയമ്പത്തൂരിലെ പോര് അണ്ണാമലൈ- സ്റ്റാലിന്‍ പോരായി മാറിയിരിക്കുകയാണ്.

സ്റ്റാലിന്‍ കുടുംബത്തെയും ഡിഎംകെയും ഇത്രയധികം ക്ഷീണം ഏല്‍പ്പിച്ച മറ്റൊരു രാഷ്‌ട്രീയക്കാരന്‍ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. അണ്ണാമലൈ പുറത്തുവിട്ട ഡിഎംകെ ഡയറിയിലെ വെളിപ്പെടുത്തല്‍ മൂലം ധനമന്ത്രി പളനിവേല്‍ ത്യാഗരാജന് രാജിവെച്ച് പുറത്തുപോകേണ്ടിവന്നു. തമിഴ്നാട്ടില്‍ ഏറെ മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശിച്ച് സ്റ്റാലിന്‍ കൊണ്ടുവന്ന ധനമന്ത്രിയാണ് പളനിവേല്‍ ത്യാഗരാന്‍ എന്നോര്‍ക്കണം.

പിന്നീട് അഴിമതിക്കാരായ കെ.പൊന്മുടി, സെന്തില്‍ ബാലാജി എന്നിവര്‍ക്ക് രാജിവെച്ച് പുറത്തുപോകേണ്ടി വന്നു. അവരുടെ അഴിമതികളുടെ ഭാഗമായി ഇഡി റെയ്ഡ് ചെയ്തശേഷമാണ് ഇരുവരും പുറത്തുപോകേണ്ടിവന്നത്.

അണ്ണാമലൈയ്‌ക്കൊപ്പം മോദിയുടെ പ്രത്യേക ശ്രദ്ധ തമിഴ്നാട്ടില്‍ പതിഞ്ഞതും അവിടുത്തെ രാഷ്‌ട്രീയ ചിന്താഗതിയില്‍ മാറ്റം വരുത്തി. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് ചെങ്കോല്‍ കൊണ്ടുവന്നത് തമിഴ്നാട്ടില്‍ നിന്നാണ്. വിശുദ്ധ ക്ഷേത്രങ്ങള്‍ എല്ലാം രാഷ്‌ട്രീയക്കാരുടെ തട്ടകമായെന്ന് വിശ്വഹിന്ദുപരിഷത്ത് കോണ്‍ഫറന്‍സില്‍ മധുരൈ അധീനത്തിലെ സ്വാമി ജ്ഞാനസംബന്ധര്‍ ആഞ്ഞടിച്ചത് സ്റ്റാലിനും ഡിഎംകെ സര്‍ക്കാരിനും എതിരായാണ്. ആ രാഷ്‌ട്രീയക്കാര്‍ വിശ്വാസികളില്‍ നിന്നും എല്ലാം കൊള്ളയടിക്കുന്നു, എന്നിട്ട് ഈ നാടിനെ ദ്രാവിഡനാടെന്ന് വിളിക്കുന്നു എന്നാണ് ശൈവഭക്തനായ സ്വാമി തുറന്നടിച്ചത്. ഇത് മോദിയുടെയും അണ്ണാമലൈയുടെയും ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ വിജയമാണ്.

പക്ഷെ കോയമ്പത്തൂര്‍ ലോക് സഭാ മണ്ഡലത്തില്‍ ബിജെപി ഇതുവരെ വിജയിച്ചിട്ടില്ല. പല്ലടം, സൂലൂര്‍, കവുണ്ടപ്പാളയം, കോയമ്പത്തൂര്‍ നോര്‍ത്ത്, കോയമ്പത്തൂര്‍ സൗത്ത്, സിംഗാനല്ലൂര്‍ എന്നീ നിയോജകമണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് കോയമ്പത്തൂര്‍ ലോക് സഭാ മണ്ഡലം. ഇവിടെ ബിജെപിയ്‌ക്ക് എടുത്ത് പറയാനുള്ള കഴിഞ്ഞ നിയമസഭപോരാട്ടത്തില്‍ കോയമ്പത്തൂര്‍ സൗത്തില്‍ കമലഹാസനെ കെട്ടുകെട്ടിച്ച് ബിജെപിയുടെ വനതി ശ്രീനിവാസന്‍ നേടിയ വിജയമാണ്. പക്ഷെ അണ്ണാമലൈയ്‌ക്ക് വിജയിക്കാന്‍ അത് പോര.

2019ല്‍ ബിജെപിയുടെ സി.പി. രാധാകൃഷ്ണന്‍ 31.47 ശതമാനം വോട്ട് പിടിച്ച് രണ്ടാമതെത്തിയ മണ്ഡലമാണ്. പക്ഷെ അന്ന് ബിജെപിയ്‌ക്ക് പിന്തുണയായ എഐഎ ഡിഎംകെ ഉണ്ടായിരുന്നു. ഇന്ന് എഐഎ ഡിഎംകെ അവരുടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുന്നു. സിംഗൈ ജി രാമചന്ദ്രനാണ് എഐഎഡിഎം കെ സ്ഥാനാര‍്ത്ഥി. ഡിഎംകെ കരുത്തനായ ഗണപതി പി രാജ് കുമാറിനെ നിര്‍ത്തിയിരിക്കുന്നു. അതായത് ജയിക്കാന്‍ അണ്ണാമലൈയ്‌ക്ക് ഏറെ പ്രയാസപ്പെടേണ്ടിവരും. മാത്രമല്ല, വര്‍ഗ്ഗീയ ചേരിതിരിവുള്ള മണ്ഡലമായതിനാല്‍ ന്യൂനപക്ഷ വോട്ടുകള്‍ ഡിഎംകെയിലേക്ക് കൂടുതലായി മറിയുന്ന മണ്ഡലം കൂടിയാണ്. കഴിഞ്ഞ തവണ ഒന്നരലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്ക് സിപിഎമ്മിന്റെ പി.ആര്‍.നടരാജന്‍ ജയിച്ച മണ്ഡലത്തില്‍ ഇക്കുറി ഡിഎംകെ സ്ഥാനാര്‍ത്ഥിക്ക് പക്ഷെ വിജയം എളുപ്പമാവില്ല. കാരണം എതിര്‍പക്ഷത്ത് അണ്ണാമലൈ ആണ്.

കോയമ്പത്തൂരില്‍ നിന്നും അണ്ണാമലൈ ജയിച്ചു കയറിയാല്‍ അത് ഡിഎംകെയുടെ അടിവേരിളക്കലിന് തുടക്കമാകും. പിന്നീട് 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാമലൈ കത്തിക്കയറും.

Tags: Coimbatore Loksabha constituencyCombatoreTamilnadubjpDMKAnnamalaiM.K.StalinDravidian politicsLokSabhaElections2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

Kerala

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Kerala

പാലക്കാട് ബിജെപി വിജയം വി.ഡി സതീശൻ ഉറപ്പിച്ചു; കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു: ശോഭാ സുരേന്ദ്രൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ രണ്ട് പട്ടാമ്പി സ്വദേശികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

തെക്കൻ ഇസ്രായേലി നഗരത്തിൽ ഇറാനിയൻ മിസൈൽ ആക്രമണം രൂക്ഷമായി : 88 പേർക്ക് പരിക്ക് , തിരിച്ചടി ശക്തമാക്കുമെന്ന് നെതന്യാഹു

കവിത: കണ്ണ്

ആദിത്യ ധർ ബിജെപി പ്രചാരകൻ , ധുരന്ധർ 2 അപകടകരമായ പ്രൊപഗണ്ട ചിത്രം ; ധ്രുവ് റാഠി

ബഹുസ്വരതയുടെ വ്യത്യസ്തമുഖങ്ങള്‍

ശത്രുക്കൾക്ക് മുന്നറിയിപ്പ് ! കടലിലെ വേട്ടക്കാരൻ റെഡിയാണ് , ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിച്ച ഐഎൻഎസ് താരഗിരി ഏപ്രിൽ 3 ന് കമ്മീഷൻ ചെയ്യും

അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് യുകെ : എച്ച്എംഎസ് ആൻസൺ തികഞ്ഞ അപകടകാരി , സ്പിയർഫിഷ് ടോർപ്പിഡോകൾ ഇറാൻ കപ്പലുകളെ കീറി മുറിക്കും

വസന്തകാല നടനത്തിലെ കര്‍മയോഗി

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി : കപ്പൽ പാതകൾ സുരക്ഷിതമായി തുടരണമെന്ന് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.