പുലര്‍ച്ചെ നടക്കാനിറങ്ങിയതാണ്. കോഴിക്കോട്ട് കണ്ണൂര്‍- കല്ലായി റോഡില്‍ ഒരു മുക്കിലെ ചായപ്പീടിക. സമയം ആറേകാല്‍. അഞ്ചാറുപേരുണ്ട്. പല പ്രായക്കാര്‍, പല ജോലിക്കാര്‍ എന്ന് ലക്ഷണം പറയുന്നു. ആ പുലര്‍വേളയില്‍ ഇത്ര ഗഹനമായ രാഷ്ട്രീയ ചര്‍ച്ചയോ! പൊടിച്ചായ ഊതിക്കുടിക്കാന്‍ തുടങ്ങിയപ്പോള്‍ അവരുടെയൊക്കെ ചായ കഴിയാറായിരിക്കുന്നു. അതായത് കുറച്ചായി ചര്‍ച്ച തുടങ്ങിയിട്ടെന്നര്ത്ഥം. അയാള്‍, അവസാനിപ്പിക്കുകയാണ്…
”ഞാന്‍ പറയുന്നത് രാഷ്ട്രീയത്തിലും ചില പ്രകൃതി നിയമമുണ്ടെന്നാണ്. ഓര്‍മയില്ലേ വാജ്പേയി സര്‍ക്കാര്‍ ആദ്യം 13 ദിവസമായിരുന്നു. അത് എത്രകാലം കാത്തിരുന്നിട്ടാ. ഇപ്പോള്‍ ബിജെപി 10 വര്‍ഷം കഴിഞ്ഞു. കേരളത്തിലും ബിജെപിക്ക് കാലം വരുമെന്നാണ് എനിക്ക് തോന്നുന്നത്. കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും ഒന്നിച്ചല്ലേ. കോണ്‍ഗ്രസിന്റെ ഭാരത് മാതാ കീ ജയ് ആരാ വിളിക്കുന്നത്? ജനഗണമന ആരാ പാടുന്നത്? വന്ദേമാതരം ആരാ മുഴക്കുന്നത്? എല്ലാം ബിജെപിക്കാരല്ലേ?”
ആറുപേര്‍ പലയിടത്തേക്കായി പിരിഞ്ഞുപോയി. ആരും എതിരു പറഞ്ഞില്ല. ചിലരില്‍ പുഞ്ചിരി കണ്ടു. സൈലന്റ് വോട്ടുകള്‍ ഇക്കുറി വൈലന്റായി കുത്തിവീഴ്ത്തും. കുത്തുകിട്ടുന്നവന് വീഴില്ല: അതാണല്ലോ വോട്ടുകുത്തിന്റെ പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: