കുറഞ്ഞത് 100 കിലോവാട്ട് കണക്റ്റഡ് ലോഡുള്ള കമ്പനിക്ക് രാജ്യത്തെവിടെ നിന്നും ഹരിത വൈദ്യുതി വാങ്ങാനുള്ള ‘ഗ്രീന്‍ ഓപ്പണ്‍ ആക്‌സസ്’ ചട്ടം നടപ്പാക്കാനുള്ള നിര്‍ദേശത്തോട് മുഖം തിരിച്ച് കേരളം. എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു കേന്ദ്രം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചത് . കഴിഞ്ഞ വര്‍ഷം ഗ്രീന്‍ എനര്‍ജി ഓപ്പണ്‍ ആക്‌സസ് ചട്ടം കേന്ദ്രം വിജ്ഞാപനം ചെയ്‌തെങ്കിലും പല സംസ്ഥാനങ്ങളിലും നടപ്പായിട്ടില്ല. വന്‍കിട ഉപയോക്താക്കള്‍ക്ക് കെ.എസ.്ഇ.ബി പോലെ അതതുകമ്പനികളില്‍ നിന്നല്ലാതെ, കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങാമെന്നതാണ് ‘ഗ്രീന്‍ ഓപ്പണ്‍ ആക്‌സസ്’ കൊണ്ടുള്ള മെച്ചം. ഒരു സ്ഥാപനത്തിന് മറ്റൊരു സംസ്ഥാനത്ത് സോളര്‍ പ്ലാന്റോ കാറ്റാടിപ്പാടമോ ഉണ്ടെങ്കില്‍ അവിടെ നിന്ന് വൈദ്യുതി കേരളത്തിലെത്തിക്കാം.
1,000 കിലോവാട്ട് കണക്റ്റഡ് ലോഡുള്ള കമ്പനികള്‍ക്ക് പൊതുവിപണിയില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ മുന്‍പ് തന്നെ വ്യവസ്ഥയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: