.
തൃശ്ശൂര്‍: ആര്.എല്‍.വി രാമകൃഷ്ണനെ ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ് സന്ദര്‍ശിച്ച് പിന്തുണയറിയിച്ചു. കലാകാരന് ഈശ്വരന് പ്രിയപ്പെട്ടവനാണെന്നും, അവര്‍ക്ക് ജാതിമതവര്‍ണ വ്യത്യാസങ്ങളില്ലെന്നും, സത്യഭാമയുടെ പ്രതികരണം ദൗര്‍ഭാഗ്യകരമെന്നും, ഞഘഢ രാമകൃഷ്ണനിലൂടെ കലാഭവന്‍ മണിയെ തന്നെ കാണുന്നവരാണ് മലയാളികളെന്നും നാഗേഷ് പറഞ്ഞു.
ആര്. എല്‍. വി രാമകൃഷ്ണനൊപ്പമാണ് ബിജെപി എന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും അറിയിച്ചു
കലയില്‍ ജാതിയോ, നിറമോ, വര്‍ണ്ണമോ, ലിംഗമോ, സമ്പന്നനോ, ദരിദ്രനോ എന്ന വേര്‍തിരിവില്ല. കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലവരും ഇതിനെല്ലാം അതീതരാണ്. അങ്ങനെ ആരെങ്കിലും വേര്‍തിരിച്ചു കാണുന്നുണ്ടെങ്കില്‍ അവര്‍ ഇനി എത്ര വലിയ സര്‍വജ്ഞപീഠം ഏറിയാലും അജ്ഞരായി തന്നെ ഭവിക്കും. അഹങ്കാരവും അജ്ഞതയും അന്യരെ ആക്ഷേപിക്കാനാരും ഉപയോഗിക്കരുത്. സുരേന്ദ്രന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: