ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂറ്റന്‍ പന്തംകൊളുത്തി പ്രകടനവുമായി എബിവിപി. ജെഎന്‍യുവിലെ വിവിധ വകുപ്പുകളില്‍ നിന്നുള്ള നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പ്രകടനത്തില്‍ പങ്കെടു ത്തു.
എബിവിപി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഉമേഷ് ചന്ദ്ര അജ്മിറ, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ദീപിക ശര്‍മ്മ, സെക്രട്ടറി സ്ഥാനാര്‍ത്ഥി അര്ജുന് ആനന്ദ്, ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ഗോവിന്ദ് ഡാംഗി, എബിവിപി ജെഎന്‍യു യൂണിറ്റ് സെക്രട്ടറി വികാസ് പട്ടേല്‍ എന്നിവര്‍ നേതൃത്വം നല്കി.
ഗംഗാ ധാബ മുതല്‍ ചന്ദ്രഭാഗ ഹോസ്റ്റല്‍ വരെ നടന്ന പ്രകടനത്തില്‍ ഭാരത് മാതാ കീ ജയ്, വന്ദേമാതരം തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴങ്ങിക്കേട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: