Categories: Kerala

ആ ഗോപി അല്ല ഈ ഗോപി..രാഷ്‌ട്രീയ വൈര്യം തീര്‍ക്കാന്‍ ഉള്ള കപട നാടകത്തിന്റെ മറ്റൊരു കഥ കൂടി പൊളിഞ്ഞു

Published by

തൃശ്ശൂര്‍:പത്മ അവാര്‍ഡ് വാങ്ങി തരാമോ എന്ന് സുരേഷ് ഗോപിയോട് അങ്ങോട്ടാണ് ചോദിച്ചത് എന്ന് കലാമണ്ഡലം ഗോപിയാശാന്‍ .

എനിക്ക് അതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.
നോക്കണേ… തിരിച്ചാണ് സംഭവിച്ചതെന്ന് പ്രചരിപ്പിച്ച് കമ്മ്യൂണിസ്റ്റുകളും സുരേഷ് ഗോപി വിരുദ്ധരും ആഹ്ലാദിച്ചത്.
വിവാദമായപ്പോള്‍ ‘ഗോപിയാശാനോട് ഞാന്‍ സംസാരിച്ചിട്ടില്ല, ആരേയും സംസാരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടില്ല’ എന്നല്ലാതെ ഒന്നും പറഞ്ഞില്ല.
വേണമെങ്കില്‍ പറയാമായിരുന്നു: ഗോപിയാശാന്‍ എന്നോട് പത്മശ്രീ വാങ്ങിത്തരാമോ എന്ന് ചോദിച്ചുവെന്ന്….
നാറ്റം വമിക്കുന്ന മണിപ്രസംഗങ്ങള്‍ക്കിടെയാണ് വജ്രംപോലെ ഒരു സുരേഷ് ഗോപി…

തന്നോട് പത്മഭൂഷണ്‍ വാങ്ങിത്തരുമോന്ന് കലാമണ്ഡലം ഗോപി ചോദിച്ച കാര്യം വേണമെങ്കില്‍ ഇന്നലെ സുരേഷ്‌ഗോപിക്കുതന്നെ പുറത്ത് വിട്ട് ആശാനെ നാറ്റിക്കാമായിരുന്നു. എന്നാല്‍ ഇത് മറച്ചുവെച്ച് ആശാനെ ഗുരുതുല്യനായി വാഴ്‌ത്തുകയാണ് അദ്ദേഹം ചെയ്തത്. മലയാളി അര്‍ഹിക്കാത്ത മാന്യതയുടെയും സാസ്‌കാരിക ഔന്നത്യത്തിന്റെയും പ്രതീകമായി സുരേഷ് ഗോപി മാറുന്നത് ഇതുകൊണ്ടു കൂടെയാണ്. ഈ മാന്യതയാണ് ഫെയ്‌സുക്കില്‍ തള്ളിമറിക്കുമ്പോള്‍ ആശാന്റെ മകന്‍ രഘുവിന് കൈമോശം വന്നതും അതിന് .കൈയ്യടിച്ച ദീപ നിശാന്തും ചിത്രനും അടങ്ങിയ കള്ളനാണയങ്ങള്‍ക്ക് ഇല്ലാത്തതും. ഗോപിയാശന്‍ കഥ അറിഞ്ഞു ആട്ടം ആടുന്ന ആളാണെങ്കില്‍ പലരും കഥയറിയാതെ ആട്ടമാടി തകര്‍ത്തു.
മാന്യത, അന്തസ്സ് ഒക്കെ ഉണ്ടായിരിക്കുക, പ്രകടിപ്പിക്കുക എന്നത് ജന്മശീലമാണ്, ചെന്നുചേരുന്ന സംസ്‌കാരമാണ് അതിനെ വളര്‍ത്തുന്നത്.
ഇതാണ് ഇടതുപക്ഷം,ഇത്രയേ ഉള്ളൂ ഇടതുപക്ഷം..
നുണകള്‍ കൊണ്ടുമാത്രം ആശയം കെട്ടിപ്പടുക്കുന്നവര്‍….
വല്ലവന്റെയും കവിത കട്ടെടുത്ത് അത് സ്വന്തം സൃഷ്ടിയാണെന്ന് പറഞ്ഞ് പ്രസിദ്ധീകരിച്ചവര്‍ വരെ ബുദ്ധിജീവിയെന്ന് വാഴ്‌ത്തപ്പെടുന്ന ഒരു പ്രസ്ഥാനത്തില്‍ നിന്നും ഇതില്‍ കൂടുതല്‍ മറ്റെന്തു പ്രതീക്ഷിക്കാന്‍……

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by