ന്യൂദല്‍ഹി : ഈശാ ഫൗണ്ടേഷന് സ്ഥാപകന്‍ സദ്ഗുരു ജഗ്ഗി വാസുദേവ് അടിയന്തര മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയനായി. കടുത്ത തലവേദനയും രക്തസ്രാവവും മൂലം ദല്‍ഹി അപ്പോളോ ആശുപത്രിയിലായിരുന്നു അടിയന്തിര ശസ്ത്രക്രിയ.
സദ്ഗുരു മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു.സദ്ഗുരുവിന്റെ തലച്ചോറില്‍ ഗുരുതരമായ വീക്കമുള്ളതായി സി ടി സ്കാനില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് അടിയന്തരമായി ശസ്ത്രക്രിയ നടത്തിയത്.
കഴിഞ്ഞ കുറെ ആഴ്ചകളായി അദ്ദേഹത്തിന് തലവേദനയുണ്ടായിരുന്നെങ്കിലും പലവിധ തിരക്കുകള്‍ക്കിടയില്‍ അദ്ദേഹം അത് ശ്രദ്ധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ആശുപത്രിയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: