ന്യൂദല്‍ഹി: ദേവികുളം മുന്‍ എംഎല്‍എയും സി പി എം മുന്‍ നേതാവുമായ എസ് രാജേന്ദ്രന്‍ താനുമായി കൂടിക്കാഴ്ച നടത്തിയത് കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണെന്ന് പ്രകാശ് ജാവദേക്കര്‍. രാജേന്ദ്രന്‍ ബി ജെ പിയിലേക്കെന്ന അഭ്യൂഹം ശക്തമായതിനെ തുടര്‍ന്നാണ് പ്രകാശ് ജാവേദ്കറുടെ വിശദീകരണം.
ദല്‍ഹിയിലെത്തിയാണ് എസ് രാജേന്ദ്രന്‍ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്. രണ്ട് ദിവസം മുമ്പ് രാജേന്ദ്രന്‍ എംഎം മണി ഉള്‍പ്പെടെയുളള മുതിര്‍ന്ന സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം എസ് രാജേന്ദ്രന്‍ ദേവികുളത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു. ഇതോടെ രാജേന്ദ്രന്‍ സി പി എം വിടില്ലെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി പി എം സ്ഥാനാര്‍ത്ഥിയായിരുന്ന രാജയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു എന്ന് ആരോപിച്ചാണ് രാജേന്ദ്രനെ സി പി എം സസ്പന്‍ഡ് ചെയ്തത്. പിന്നീട് പാര്‍ട്ടിയില്‍ തിരിച്ചെടുക്കാന്‍ ഇടുക്കിയിലെ ചില നേതാക്കള്‍ തടസം നിന്നെന്ന് രാജേന്ദ്രന്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: