തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ഉടന്‍ നടത്തില്ലെന്ന് ഭക്ഷ്യവകുപ്പ് .സെര്‍വര്‍ തകരാര്‍ പൂര്‍ണമായി പരിഹരിച്ചതിന് ശേഷമാകും ഇനി മസ്റ്ററിംഗ്.റേഷന്‍ വിതരണം പൂര്‍ണമായും നടക്കുമെന്നും അറിയിപ്പുണ്ട്.
ആര്‍ക്കും റേഷന്‍ നിഷേധിക്കുന്ന സ്ഥിതി ഉണ്ടാകില്ല.സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ഈ മാസം 31നകം പൂര്‍ത്തിയാക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.
ഇതിനായി ഈ മാസം 15,16,17 തിയതികളില്‍ സംസ്ഥാനത്തെ റേഷന്‍ വിതരണം പൂര്‍ണമായും നിര്‍ത്തി മസ്റ്ററിംഗ് നടത്താന്‍ ക്രമീകരണം ഒരുക്കിയെങ്കിലും ഇ പോസ് മെഷീനുകളുടെ സെര്‍വര്‍ തകരാര്‍ മൂലം മസ്റ്ററിംഗ് സുഗമമായി നടത്താനായിരുന്നില്ല. ഈ സാഹചര്യത്തിലാണ് മസ്റ്ററിംഗ് താല്കാലികമായി നിര്‍ത്തിവയ്ക്കന്‍ ഭക്ഷ്യവകുപ്പ് തീരുമാനിച്ചത്.
കേന്ദ്ര സര്‍ക്കാരിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഇ പോസ് മെഷീനിലെ തകരാര്‍ പരിഹരിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഹൈദരാബാദ് എന്‍.ഐ.സിയും സംസ്ഥാന ഐടി മിഷനും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: