തിരുവനന്തപുരം: : ഇടയ്ക്കിടയ്ക്ക് നിയമം കര്‍ക്കശമാക്കും; പിന്നാലെ ഇളവും പ്രഖ്യാപിക്കും! വിജ്ഞാപനം ചെയ്ത റോഡുകളില്‍ നിന്ന് കെട്ടിടങ്ങള്‍ മൂന്ന് മീറ്റര്‍ ദൂരപരിധി പാലിക്കണമെന്നാണ് ചട്ടം. ഈ ചട്ടം പാലിക്കാതെ കെട്ടിടങ്ങള്‍ പണിയാന്‍ പാടില്ലെന്ന കര്ക്കശനിര്ദ്ദേശങ്ങളാണ് തദ്ദേശസ്്ഥാപനങ്ങള് കെട്ടിട നിര്‍മാതാക്കള്‍ക്കും ലൈസന്‍സികള്‍ക്കും നല്‍കിയിരിക്കുന്നത്.
കേരള പഞ്ചായത്ത് / മുനിസിപ്പാലിറ്റി കെട്ടിട നിര്‍മാണ ചട്ടം 2019 ലും ഇത് വ്യക്തമായി പറയുന്നു. നിയമവിരുദ്ധമായി പണിത 1078 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങളാണ് ഇപ്പോള്‍ നിയമം ഇളവു ചെയ്ത് ക്രമവത്കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഏതാനും വര്‍ഷം മുന്‍പ് 640 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങള്‍ക്ക് ഇളവുചെയ്തിരുന്നു. ഇത്തരം ക്രമവത്കരണങ്ങള്ക്ക് അപേക്ഷാ ഫീസ് ഒഴിവാക്കി എന്നാണ് എന്തോ വലിയ കാര്യം പോലെ ഉത്തരവില്‍ എടുത്തു പറയുന്നത്. എന്നാല്‍ 1000 രൂപ അപേക്ഷാഫീസാണ് ഇളവു ചെയ്തിരിക്കുന്നത്.
നിയമലംഘനങ്ങള്‍ക്ക് വ്യത്യസ്ത നിരക്കിലുള്ള പിഴ നല്‍കണം. സര്‍ക്കാര്‍ ഖജനാവില്‍ പെറ്റു കിടക്കുന്ന പൂച്ചയ്ക്കു പാലു വാങ്ങാനുള്ള പുതിയ തന്ത്രമാണിത്. നിയമം തെറ്റിക്കുന്നവര്‍ക്ക് വന്‍ പിഴ ഈടാക്കുന്നതു വഴി ധനസമാഹരണം നടത്തല്‍!.
നഗരസഭകളുടെയും പഞ്ചായത്തുകളുടെയും അപേക്ഷാഫീസ് ഈയിടെ ഏകീകരിച്ചുവെന്ന് തദ്ദേശ മന്ത്രി അവകാശപ്പെട്ടിരുന്നു. എന്നാല്‍ നേരത്തെ 30 രൂപയായിരുന്ന അപേക്ഷാ ഫീസാണ് ഉദാരമായി ക്രമവത്കരിച്ച് 1000 രൂപയാക്കിയത്. കെട്ടിടനിര്‍മാണ പെര്‍മിറ്റിനുള്ള പതിനായിരങ്ങള്‍ക്കു പുറമെയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: