കോട്ടയം: സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 3480 കോടി രൂപ കുടിശിക ഇനത്തില്‍ കൊടുക്കാനുള്ളപ്പോള്‍ ശമ്പളം കൊടുക്കാനും വൈദ്യുതി വാങ്ങാനും പണമില്ലാതെ വൈദ്യുതിബോര്‍ഡ് വിയര്‍ക്കുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കറന്റ് ഉപയോഗിച്ചതിന്റെ ബില്ല് കാലങ്ങളായി അടയ്ക്കുന്നില്ല. അതാണ് 3480 കോടി രൂപയായി പെരുകിയത്. ജലഅതോറിറ്റി മാത്രം 2400 കോടി കൊടുക്കാനുണ്ടെന്നറിയുമ്പോള് സ്ഥിതി എത്ര രൂക്ഷമെന്ന് വ്യക്തം. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതാണ് ബോര്‍ഡിനെ പ്രധാനമായും പ്രതിസന്ധിയിലാക്കുന്നത്.
ഈ ഏപ്രില്‍ അവസാനം വരെ വൈദ്യുതി വാങ്ങാനും ശമ്പളം കൊടുക്കാനുമായി 500 കോടി ഉടന്‍ കടമെടുക്കാനുള്ള ശ്രമത്തിലാണ് ബോര്‍ഡ്.
ജീവനക്കാര്‍ക്ക് പലമടങ്ങ് ശമ്പള വര്‍ദ്ധന വരുത്തിയതും ബോര്‍ഡിന്റെ നടുവൊടിച്ചതിന്റെ കാരണങ്ങളിലൊന്നാണ്. ശമ്പള വര്‍ദ്ധന കണ്ട് തങ്ങള്‍ പോലും അന്തംവിട്ടുപോയി എന്നാണ് ഒരു ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: