പാലക്കാട്: പാലക്കാട്ടെ ജനങ്ങള്‍ മോദിയോട് കാണിച്ച സ്നേഹപ്രകടനം വലിയ ആത്മവിശ്വാസമാണ് നല്‍കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് പറഞ്ഞു. മോദിയുടെ റോഡ്ഷോയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാടന്‍ ജനത ഒന്നടങ്കം മോദിയെ ഏറ്റെടുത്തുവെന്നതിന് തെളിവാണ് കനത്ത ചൂടിനെയും അവഗണിച്ച് സ്വീകരണത്തിനെത്തിയ ജനാവലി തെളിയിക്കുന്നത്.
മുസ്ലിം വിഭാഗങ്ങളില്‍ നിന്നടക്കമുള്ളവര്‍ സ്വീകരണം കാണാനെത്തിയിരുന്നു. ഇത് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയസാധ്യത ഉയര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. കുടുംബസമേതമാണ് പലരും മോദിയെ സ്വീകരിക്കാനായി എത്തിയിരുന്നത്. പാലക്കാട്ട് വികസനം നടപ്പിലാക്കാന്‍ കൃഷ്ണകുമാറിന്റെ വിജയം അനിവാര്യമാണെന്ന വിശ്വാസം ജനങ്ങള്‍ക്കുള്ളതിന്റെ തെളിവാണ് ഇത് കാണിക്കുന്നത്.
കൂടുതല്‍ വികസനം സാധ്യമാക്കാന്‍ ബിജെപിക്കു മാത്രമെ കഴിയൂ എന്നും ജനം വിശ്വസിക്കുന്നു. സ്ത്രീകളുടെ പങ്കാളിത്തം ബിജെപിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിച്ചതിന് തെളിവാണ്. മോദി വീണ്ടും കൂടുതല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: