ഈരാറ്റുപേട്ട: പൂഞ്ഞാറില്‍ ക്രിസ്ത്യന്‍ പള്ളിമുറ്റത്ത് വച്ച് വികാരിയെ വാഹനം ഇടിപ്പിച്ച കേസ് പിന്‍വലിച്ചില്ലെങ്കില്‍ ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ടു ചെയ്യില്ലെന്ന് ഈരാറ്റുപേട്ട പുത്തന്‍പള്ളി ഇമാമും, മുസ്ലിം ഏകോപന സമിതി ചെയര്‍മാനുമായ മുഹമ്മദ് നദീര്‍ മൗലവി. പത്തനംതിട്ട മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്, മുന്‍ മന്ത്രി കെ.ടി. ജലീല്‍ എന്നിവരെ വേദിയിലിരുത്തി ആയിരുന്നു നദീര്‍ മൗലവിയുടെ ഭീഷണിയും സമ്മര്‍ദ തന്ത്രവും.
വെള്ളിയാഴ്ച ഈരാറ്റുപേട്ട നൈനാര്‍ പള്ളിയുടെ മുന്നില്‍ മുസ്ലിം ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സിഎഎ വിരുദ്ധ പ്രതിഷേധ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു നദീര്‍ മൗലവി. ഈ സമ്മേളനത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ എത്തിയ സിപിഎം നേതാക്കളായ തോമസ് ഐസക്ക്, കെ.ടി. ജലീല്‍, കെ. ജെ. തോമസ് എന്നിവരെ വേദിയിലിരുത്തിയായിരുന്നു നദീര്‍ മൗലവിയുടെ വിരട്ടല്‍.
17 വയസില്‍ താഴെയുള്ളവരും, അതിന് തൊട്ടു മുകളില്‍ പ്രായമുള്ളവരുമായ കുട്ടികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തത് പിന്‍വലിക്കണമെന്ന ആവശ്യമാണ് മുഖ്യമായും ഉന്നയിച്ചത്. മുസ്ലിം സമുദായത്തിന്റെ ആവശ്യം നിരാകരിച്ചാല്‍ അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നു പറഞ്ഞ് പൂഞ്ഞാര്‍ സംഭവത്തെ പരമാവധി ലഘുകരിക്കാനാണ് മൗലവി യോഗത്തില്‍ ശ്രമിച്ചത്.
മറ്റൊരു മതസ്ഥരുടെ ആരാധനാലയ മുറ്റത്തെത്തി അക്രമം നടത്തിയവരെ തിരുത്തുന്നതിനു പകരം അവരെ ന്യായീകരിക്കുന്ന സമീപനം കൂടുതല്‍ കുഴപ്പം ഉണ്ടാക്കാനേ ഉപകരിക്കുവെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. ആഴ്ചകള്‍ക്കു മുന്‍പാണ് പള്ളി മുറ്റത്ത് വാഹനങ്ങള്‍ കൊണ്ട് അഭ്യാസങ്ങള്‍ നടത്തിയ യുവാക്കളോട് നിര്‍ത്താന്‍ സഹവികാരി ആവശ്യപ്പെട്ടത്, ഇതോടെ അവര്‍ അദ്ദേഹത്തെ വാഹനം ഇടിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: