റിയാദ് : രാജ്യത്ത് മതിയായ പെർമിറ്റുകൾ ഇല്ലാതെ യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി ട്രാൻസ്‌പോർട് ജനറൽ അതോറിറ്റി (റ്റിജിഎ) മുന്നറിയിപ്പ് നൽകി. മാർച്ച് 18-നാണ് റ്റിജിഎ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഔദ്യോഗിക അനുമതികളില്ലാതെ യാത്രികർക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് 5000 റിയാൽ പിഴ ചുമത്തുമെന്ന് റ്റിജിഎ വ്യക്തമാക്കിയിട്ടുണ്ട്. ഗതാഗത മേഖലയിലെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെട്ടതാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ലൈസൻസ് ഇല്ലാതെ ഇത്തരം സേവനങ്ങൾ നൽകുന്നവരോട് ലൈസൻസ് ഉള്ള കമ്പനികളോട് ചേർന്ന് പ്രവർത്തിക്കാനും അതോറിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ നിയമപരമായി പ്രവർത്തിക്കുന്ന വ്യക്തികൾക്ക് നിരവധി ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: