ന്യൂദല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകത്തെ മികച്ച അഞ്ച് അര്‍ദ്ധചാലക നിര്‍മ്മാതാക്കളില്‍ ഇടംപിടിക്കാന്‍ എഞ്ചിനീയര്‍മാരുടെ കാര്യത്തില്‍ ഭാരതം സജ്ജമാണെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കാനുള്ള രാജ്യത്തിന്റെ പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്ന പ്രതിഭകള്‍ ഇന്ത്യയിലുണ്ടെന്ന് അദേഹം പറഞ്ഞു.
ഇത്തരത്തിലുള്ള വളര്‍ച്ചയ്ക്ക് ഒരു ദശലക്ഷത്തോളം അര്‍ദ്ധചാലക എഞ്ചിനീയര്‍മാരെ ആവശ്യമാണ്. അതിനുള്ള പ്രതിഭയും സങ്കീര്‍ണ്ണത കൈകാര്യം ചെയ്യുന്നതിനുള്ള ആ ആവാസവ്യവസ്ഥയും ഭാരതത്തിന് മാത്രമെയുള്ളു. അര്‍ദ്ധചാലക വ്യവസായത്തിലേക്ക് കടക്കാനുള്ള ശരിയായ സമയമാണിത്.
ആഗോള വ്യവസായത്തിന്റെ മുഴുവന്‍ ആത്മവിശ്വാസവും ഞങ്ങള്‍ അതിവേഗം നേടിയെടുത്തുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല ഉള്‍പ്പെടെ നിരവധി വ്യക്തികളും കമ്പനികളും ഇതിനോടകം തന്നെ ഭാരതത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: