ന്യൂദല്‍ഹി: കേന്ദ്രപൊതു മേഖലാ സ്ഥാപനങ്ങളുടെ വരുമാനവും ലാഭവും കുത്തനെ കൂടി. മോദി സര്‍ക്കാര്‍ വന്ന ശേഷം മിക്ക സ്ഥാപനങ്ങളും മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ഇക്കൊല്ലവും പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്ന് കേന്ദ്ര സര്‍ക്കാരിനു ലഭിക്കുന്ന ലാഭവിഹിതം കുത്തനെ കൂടിയതായി എക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഈ സാമ്പത്തിക വര്‍ഷം കേന്ദ്രത്തിനു ലഭിച്ചത് റിക്കാര്‍ഡ് ലാഭമാണ്.
പൊതുമേഖലയിലുള്ള സാമ്പത്തികേതര സ്ഥാപനങ്ങളില്‍ നിന്നു മാത്രം ഈ വര്‍ഷം 61,149 കോടിയാണ് സര്‍ക്കാരിനു ലഭിച്ചത്. പ്രതീക്ഷിച്ചതിനേക്കാള്‍ 22 ശതമാനം വര്‍ധന. മാര്‍ച്ച് ആദ്യ പകുതിയിലെ ലാഭവീതം മാത്രം 10,000 കോടി കടന്നു. ഇടക്കാല ബജറ്റിലെ പുതുക്കിയ എസ്റ്റിമേറ്റ് 50,000 കോടിയും ആദ്യം 43,000 കോടിയുമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ലഭിച്ചത് 61,149 കോടിയായി.
പവര്‍ഗ്രിഡ് കോര്‍പറേഷന്‍ 2,149 കോടിയും കോള്‍ ഇന്ത്യ 2,043 കോടിയും എന്‍ടിപിസി 1,115 കോടിയും ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് 1,054 കോടിയും എന്‍എംഡിസി 1,024 കോടിയും എന്‍എച്ച്പിസി 948 കോടിയുമാണ് ലാഭവീതമായി മാര്‍ച്ചില്‍ നല്‍കിയത്. പവര്‍ഫിനാന്‍സ് കോര്‍്പറേഷന്‍ 647 കോടി, നാഷണല്‍ അലുമിനിയം കമ്പനി 188 കോടി, കൊച്ചി കപ്പല്‍ശാല 67 കോടിയും നല്കികി. ഓഹരി വിറ്റും ലാഭവീതം വഴിയും 75,886 കോടി രൂപയാണ് നടപ്പ് വര്‍ഷം ഇതുവരെ സര്‍ക്കാരിന് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: