തൃശൂര്‍ : വിജയിച്ചാല്‍ ചെത്ത് തൊഴിലാളികളുടേയും, നെല്‍ – കേര കര്‍ഷകരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് സുരേഷ് ഗോപി. മദ്യ വില്പനയില് മുന്‍പന്തിയിലെത്തിയിട്ടും കേരളത്തിലെ ചെത്തുതൊഴില്‍ ഇപ്പോഴും ബാലാരിഷ്ടതകള്‍ നേരിടുന്നു.
ചെത്തുതൊഴിലാളികളുടെ ജീവിത നിലവാരവും വ്യവസായവും മെച്ചപ്പെടുത്തുന്നതിന് വേണ്ടി എന്തു നടപടികളാണ് ഇവിടെ ഭരിച്ച സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടുള്ളത് എന്ന് സുരേഷ് ഗോപി ചോദിച്ചു. ഇടതുപക്ഷം സ്വേച്ഛയാ തകര്‍ത്ത വ്യവസായമാണ് ചെത്തുതൊഴില്‍. ചെത്തു തൊഴിലാളികളുടെ ഉന്നമനത്തിനുവേണ്ടി പറ്റാവുന്നത് ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു. അന്തിക്കാട് മണലൂര്‍ ഭാഗങ്ങളില്‍ തിരഞ്ഞെടുപ്പ് പര്യടനം നടത്തുകയായിരുന്നു അദ്ദേഹം.
മുഖ്യവിളയായിരുന്ന നാളികേരം തമിഴ്നാട്ടില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ട ഗതികേടിലാണ്. നാളികേരം മാത്രമല്ല അരിയും ആന്ധ്രയില്‍ നിന്നും വരണം. മാറുന്ന കാലത്തിനനുസരിച്ച് വ്യാവസായിക സാങ്കേതികത വിദ്യകളിലും മാറ്റങ്ങള്‍ വേണം. അതില്ലാത്തതാണ് പരമ്പരാഗത വ്യവസായങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമാകുന്നത്.
നമ്പോര്‍ക്കാവ് ക്ഷേത്രം, സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് പള്ളി, സെന്റ് ജോസഫ് പള്ളി, മണലൂര്‍ പള്ളി, മണലൂര്‍ എസ്എന്‍ഡിപി യോഗം മന്ദിരം, കാഞ്ഞാണി സെന്റ് തോമസ് പള്ളി , വാടാനപ്പള്ളി ബീച്ച്, കണ്ടശാംകടവ് കോണ്‍വെന്റ്, മണലൂര്‍ സ്നേഹാരാം സ്കൂള്‍, വാടാനപ്പള്ളി ബീച്ച്, പെരുവല്ലൂര്‍, ഗണേശ മംഗലം, നടുവില്‍ക്കര, പാടൂര്‍, ഊരകം, മധുക്കര, മുനമ്പം, ഉള്ളന്നൂര്‍, മാലിന കോളനി, തൊയ്ക്കാവ് എന്നീ സ്ഥലങ്ങളില്‍ പര്യടനം നടത്തി. മണലൂര്‍ നിയോജകമണ്ഡലം എന്‍ഡിഎ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പുത്തന്‍കുളം മുതല്‍ കാഞ്ഞാണി വരെ റോഡ് ഷോയും നടത്തി. വൈകിട്ട് നോമ്പുതുറയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: