തൃശൂർ: കെ.കരുണാകരന്റെ ഭാര്യാ സഹോദരിയുടെ വസതി സന്ദർശിച്ച് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. പരേതയായ സത്യഭാമയുടെ വീട്ടിലാണ് സുരേഷ് ഗോപി എത്തിയത്. കെ. കരുണാകരന്റെ ഭാര്യ കല്യാണ കുട്ടിയമ്മയുടെ സഹോദരിയാണ് സത്യഭാമ. ജനങ്ങൾക്കുവേണ്ടി കൂടെ നിന്ന് നേതാവാണ് കെ.കരുണാകരനെന്നും കെ.കരുണാകരന് ആദരവ് നൽകാൻ താൻ മുൻകൈയെടുക്കുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
‘കെ കരുണാകരൻ മഹാനായ നേതാവ്. ആ നേതാവിലൂടെയാണ് ആ പാർട്ടി വളർന്നത്. പക്ഷേ പകരം കോൺഗ്രസ് കരുണാകരന് എന്തു നൽകി എന്നത് കോൺഗ്രസ് പരിശോധിക്കണം’ – സുരേഷ് ഗോപി പറഞ്ഞു. കെ.കരുണാകരന്റെ ഭാര്യാ സഹോദരിയുടെ വസതിയിലെ സന്ദർശനത്തിൽ രാഷ്‌ട്രീയമില്ലെന്നും കുടുംബത്തോട് വോട്ട് അഭ്യർത്ഥിച്ചിട്ടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
കലാമണ്ഡലം ഗോപിയുമായി ബന്ധപ്പെട്ട വിവാദത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ കലാമണ്ഡലം ഗോപിയെ കാണുമെന്ന് ബിജെപി സ്ഥാനാർത്ഥി പ്രതികരിച്ചു. രാഷ്‌ട്രീയത്തിലേക്ക് വരുന്നതിനു മുൻപെ കലാമണ്ഡലം ഗോപിയെ കണ്ടിരുന്നുവെന്നും അതുകൊണ്ടുതന്നെ താൻ വോട്ട് ചോദിച്ചവരുമ്പോൾ അതിൽ രാഷ്‌ട്രീയം മാത്രം കാണേണ്ടതില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
എന്റെ വീട്ടിലേക്ക് വോട്ട് തേടി പ്രശാന്ത് വന്നിട്ടില്ലേ? ബിജെപിയിൽ ചേർന്നതിനു ശേഷമാണ് എല്ലാവരും വന്നത്. വന്ന എല്ലാവരേയുംസ്വീകരിച്ചിട്ടുണ്ട്. തുല്യപ്രാധാന്യം നൽകിയിട്ടുണ്ട്. മുരളിചേട്ടനും വന്നിട്ടുണ്ട്. ഇത് അവഗണനയായി എടുക്കുന്നില്ല. രാഷ്‌ട്രീയ ബാധ്യതയായിട്ടാണ് ഞാൻ കാണുന്നത്. എന്നോടുള്ള അവഗണനയല്ല. എന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് അവരുടെ ഹൃദയത്തിനോട് പോയി ചോദിക്കൂ. ആ സ്നേഹം ഞാൻ തൊട്ടറിഞ്ഞിട്ടുണ്ടല്ലോ. ഇതവരുടെ രാഷ്‌ട്രീയ ബാധ്യത മാത്രമാണ്,സുരേഷ് ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: