ന്യൂഡൽഹി: വിവിധ കാരണങ്ങളെ തുടർന്ന് നികുതി അടയ്‌ക്കാൻ കഴിയാതെ വന്ന വാഹന ഉടമകൾക്ക് ബാദ്ധ്യത തീർക്കാൻ അവസരം. നാല് വർഷത്തിൽ കൂടുതൽ കാലം നികുതി അടയ്‌ക്കാതിരുന്ന ഉടമകൾക്കാണ് അവസരം. മാർച്ച് 31-ന് മുമ്പ് വാഹനം യോഗ്യമല്ലാതാവുകയോ അല്ലെങ്കിൽ വിറ്റു പോയെങ്കിലും പഴയ ഉടമയുടെ പേരിൽ തന്നെ ഉടമസ്ഥാവകാശം നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യമാണെങ്കിൽ ഈ അവസരം വിനിയോഗിക്കാവുന്നതാണ്.
കൂടാതെ വിറ്റിട്ടും ഉടമസ്ഥാവകാശം നിലനിൽക്കുകയും വാഹനത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണെങ്കിലും ഈ അവസരം ഉപയോഗിക്കാവുന്നതാണ്. ഇനി മറ്റേതെങ്കിലും തരത്തിൽ നികുതി കുടിശ്ശിക വരുത്തിയിട്ടുണ്ടെങ്കിലും വാഹന ഉടമകൾക്ക് മാർച്ച് 31-വരെ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.
2019 ഏപ്രിൽ ഒന്ന് മുതലുള്ള ടാക്സ് കുടിശ്ശികയുടെ 30 ശതമാനം ട്രാൻസ്പോർട്ട് വാഹനങ്ങൾക്കും 40 ശതമാനം നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്കും ഈടാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: