തിരുവനന്തപുരം: ശ്രീകാര്യത്ത് സിപിഎം ഗുണ്ട ആക്രമണം. ‘എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖരന്റെ ഫ്ലക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചത് ചോദ്യം ചെയ്തതിന് യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി അഭിലാഷിന്റെ തലയടിച്ചു പൊട്ടിച്ചു. രാത്രി എട്ടുമണിയോടെ കല്ലമ്പള്ളി കരിമ്പുംകോണം ദേവീക്ഷേത്രത്തിന് മുന്നിലായിരുന്നു ആക്രമണം.
രാജീവ് ചന്ദ്രശേഖരന്റെ ഫ്ലക്സ് ബോര്‍ഡുകള്‍ ഡിവൈഎഫ്ഐ ഗുണ്ടയും നിരവധി കഞ്ചാവ് കേസിലെ പ്രതിയുമായ അശ്വിന് നശിപ്പിച്ചിരുന്നു. ചോദ്യം ചെയ്ത യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ അശ്വിന് ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതോടെ യുവമോര്‍ച്ച പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ ഏറെനേരം സംഘര്‍ഷം ഉണ്ടായി. ശ്രീകാര്യം പോലീസ് സ്ഥലത്തെത്തിയെങ്കിലും സിപിഎം കൗണ്‍സിലര്‍ സജുവിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം അശ്വിനെ സ്ഥലത്തുനിന്നും രക്ഷപ്പെടുത്തി. അശ്വിനെതിരെ വധശ്രമത്തിന് കേസെടുക്കാമെന്ന് പോലീസ് ഉറപ്പ് നല്കിയ ശേഷമാണ് യുവമോര്‍ച്ച – ബി ജെ പി പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: