ന്യൂദല്‍ഹി: 2014 മുതല്‍ ഇന്ത്യ ഭരിയ്‌ക്കുന്ന പാര്‍ട്ടിയായ ബിജെപി 2018 മുതല്‍ ഇതുവരെ ഇല്കടറല്‍ ബോണ്ട് വഴി സ്വീകരിച്ചിട്ടുള്ളത് 6986.5 കോടി രൂപ. ബിജെപി ഇലക്ടറല്‍ ബോണ്ട് വാങ്ങിയവരില്‍ 2019 മുതലുള്ള വിവരങ്ങളില്‍ അദാനി ഇല്ല. അംബാനിയുമായി ബന്ധപ്പെട്ട ഒരു കമ്പനി ഇലക്ടറല്‍ ബോണ്ട് വാങ്ങിയതായി മോദി വിരുദ്ധ ജേണലിസ്റ്റുകള്‍ വാദിക്കുന്നുണ്ട്.
പത്ത് വര്‍ഷം ഇന്ത്യ ഭരിച്ച പാര്‍ട്ടി വാങ്ങിയ തുകയെച്ചൊല്ലി ബഹളം
പത്ത് വര്‍ഷം ഇന്ത്യ ഭരിച്ച പാര്‍ട്ടി ഇത്രയും ബോണ്ട് പാര്‍ട്ടി പ്രവര്‍ത്തനത്തിന് വേണ്ടി സമാഹരിച്ചതിനെക്കുറിച്ച് നൂറുകണക്കിന് കുറ്റം കണ്ടെത്താന്‍ മോദി വിരുദ്ധ ജേണലിസ്റ്റുകളും ചില ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടലുകളും കൈകോര്‍ത്തിരിക്കുകയാണ്. ഇവര്‍ക്കൊപ്പം പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസും സിപിഎമ്മും ശിവസേനയും ഉണ്ട്. പിന്നെ പ്രശാന്ത് ഭൂഷണ്‍, അഭിഷേക് മനു സിംഘ് വി, കപില്‍ സിബല്‍ എന്നീ പ്രഖ്യാപിത അഭിഭാഷകരും കുറെ മോദി വിരുദ്ധ എന്‍ജിഒകളും ഉണ്ട്. ന്യൂസ് മിനിറ്റ്, സ്ക്രോള്‍, ന്യൂസ് ലോണ്‍ട്രി, ദി വൈര്‍ തുടങ്ങിയ എന്നീ ഓണ്‍ലൈന്‍ വാര്‍ത്താചാനലുകള്‍ക്ക് അബന്‍ ഉസ്മാനി, ആനന്ദ് മംഗളെ, അനിഷ ഷേത്, അഞ്ജന മീനാക്ഷി, ആയുഷ് തിവാരി, അസീഫ ഫാത്തിമ, ബസന്ത് കുമാര്‍, ധന്യ രാജേന്ദ്രന്‍, ജയശ്രീ അരുണാചലം, ജോയല്‍ ജോര്‍ജ്ജ്, എം. രാജശേഖര്‍, മരിയ തെരേസ് രാജു, നന്ദിനി ചന്ദ്രശേഖര്‍, നീല്‍ മാധവ്, നികിത സക്സേന, പാര്‍ത് എംഎന്‍, പൂജ പ്രസന്ന, പ്രജ്വല്‍ ഭട്ട്, പ്രതീക് ഗോയല്‍, പത്യൂഷ് ദീപ്, രാഗമാലിക കാര്‍ത്തികേയന്‍, രാമന്‍ കിര്‍പാല്‍, രവി നായര്‍, സച്ചി ഹെഗ്ഡെ, ഷബ്ബീര്‍ അഹമ്മദ്, ശിവ് നാരായണന്‍ രാജ് പുരോഹിത്, സിദ്ധാര്‍ത്ഥ മിശ്ര, സുപ്രിയ ശര്‍മ്മ, സുദീപ്തോ മൊണ്ടാല്‍, തബസ്സും ബര്‍നഗര്‍വാല, വൈഷ്ണവി റത്തോര്‍ തുടങ്ങി വലിയൊരു സംഘം ജേണലിസ്റ്റുകളും പ്രൊജക്ട് ഇലക്ട്രല്‍ ബോണ്ട് എന്ന പേരില്‍ തന്നെ മോദിയ്‌ക്കും ബിജെപി സര്‍ക്കാരിനും എതിരെ വാര്‍ത്ത ചമയ്‌ക്കുന്ന മാധ്യമപ്രവര്‍ത്തകസംഘം.
പണ്ട് രാജീവ് ഗാന്ധി ബോഫോഴ്സ് തോക്ക് വാങ്ങിയതുപോലെ കോടികളുടെ അഴിമതിയോ, അതല്ലെങ്കില്‍ മന്‍മോഹന്‍ സിങ്ങ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രി രാജയുടെ നേതൃത്വത്തില്‍ നടന്ന 1.76 ലക്ഷം കോടിയുടെ അഴിമതിയോ ഒന്നുമല്ല. രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് കള്ളപ്പണം കിട്ടാതിരിക്കാന്‍ വേണ്ടി മോദി സര്‍ക്കാര്‍ കൊണ്ടുവന്ന സംവിധാനമാണ് ഇലക്ടറല്‍ ബോണ്ട്. കഴിഞ്ഞ ദിവസം ഈ മോദിവിരുദ്ധ മാധ്യമപ്പട കണ്ടെത്തിയ ഒരു വലിയ നുണ പൊളിഞ്ഞു. പാകിസ്ഥാനിലെ ഹബ് പവര്‍ എന്ന കമ്പനി 95 ലക്ഷം രൂപയുടെ ഇലക്ഠറല്‍ ബോണ്ട് വാങ്ങിയെന്നും അത് പുല്‍വാമ ആക്രമണത്തിന് പ്രത്യുപകാരമായി നല്‍കിയതാണെന്നുമുള്ള ഒരു വലിയ നുണ അടിച്ചുവിട്ടിരുന്നു. അത് നുണവാര്‍ത്തയാണെന്ന് ഇന്ത്യാ ടുഡേ ഉള്‍പ്പെടെയുള്ളവര്‍ കണ്ടെത്തുകയും ചെയ്തു. ഹബ് പവര്‍ എന്ന കമ്പനി പാകിസ്ഥാനിലെ ഹബ് പവര്‍ അല്ലെന്നും ദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കടലാസ് കമ്പനിയാണെന്നുമാണ് തെളിഞ്ഞത്.
ഇഡി റെയ്ഡുകള്‍ തടയാനുള്ള പ്രതിപക്ഷ ഗൂഢാലോചന; ഇഡി റെയ്ഡും ആദായനികുതിവകുപ്പ് പരിശോധനയും തുടരുമെന്ന് മോദി
ഇപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അരിച്ചുപെറുക്കുന്നത് ഇതില്‍ എത്ര കമ്പനികളില്‍ ആദായനികുതി വകുപ്പ്, ഇഡി റെയ്ഡുകള്‍ നടന്നിട്ടുണ്ട് എന്നുള്ളതാണ്. എന്നിട്ട് അവര്‍ വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത് ഇഡി റെയ്ഡ്, ആദായനികുതിവകുപ്പ് പരിശോധന എന്നെല്ലാം പറഞ്ഞ് പേടിപ്പിച്ച് ഈ കമ്പനികളില്‍ നിന്നും മോദി സര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ട് വഴി പണം വാങ്ങുന്നു എന്നാണ്. മോദിയ്‌ക്കെതിരെ ഒരു പുകമറ സൃഷ്ടിക്കുക. അത് സമൂഹമാധ്യമങ്ങളില്‍ പരമാവധി ചര്‍ച്ച ചെയ്യണം. എന്നിട്ട് പരമാവധി വോട്ടുകള്‍ പ്രതിപക്ഷ ക്യാമ്പുകളില്‍ ഇതിന്റെ പേരില്‍ എത്തിക്കാന്‍ നോക്കണം. ഇതാണ് അജണ്ട.
മോദിക്ക് ഇവരുടെ ഈ കോലാഹലത്തിന് പിന്നിലെ താല്‍പര്യം എന്തെന്ന് കൃത്യമായി അറിയാം. പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ ഇഡി റെയ്ഡ് ഇല്ലാതാക്കള്‍. പക്ഷെ കഴിഞ്ഞ ദിവസം മോദി പ്രസംഗിച്ചത് കള്ളപ്പണം വെളുപ്പിക്കുന്നിടത്തോളം ഇഡി റെയ്ഡുകള്‍ തുടരും എന്ന് തന്നെയാണ്. ഇതുവരെ ഒരു ലക്ഷം കോടി രൂപയുടെ സ്വത്ത് ഇഡി റെയ്ഡിന്റെ ഭാഗമായി കണ്ടുകെട്ടിയിട്ടുണ്ടെന്നും മോദി വ്യക്തമാക്കിയിട്ടുണ്ട്.
സ്റ്റാലിന്‍ 509 കോടി ലോട്ടറി തട്ടിപ്പുവീരന്‍ സാന്‍റിയാഗോ മാര്‍ട്ടിനില്‍ നിന്നും വാങ്ങുന്നത് കുറ്റമല്ല
ഏറ്റവും തമാശ ഡിഎംകെ എന്ന തമിഴ്നാട്ടില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു രാഷ്‌ട്രീയപാര്‍ട്ടി ഇലക്ടറല്‍ ബോണ്ട് വഴി വാങ്ങിയ തുകയാണ്. 656.5 കോടി രൂപയാണ് ഡിഎംകെ വാങ്ങിയത്. ഇതില്‍ ഇതില്‍ 509 കോടിയും സ്റ്റാലിന്റെ പാര്‍ട്ടിക്ക് സംഭാവന ചെയ്തത് ലോട്ടറി ബിസിനസ് രംഗത്തെ വമ്പനായ സാന്‍റിയാഗോ മാര്‍ട്ടിന്‍ ആണ്. ഇദ്ദേഹം വലിയ തട്ടിപ്പുകാരനും കള്ളപ്പണക്കാരനുമാണ്. മുന്‍പ് കേരളത്തിലെ സിപിഎമ്മിന് രണ്ട് കോടി സംഭാവന നല്‍കിയ ആളാണ് സാന്‍റിയാഗോ മാര്‍ട്ടിന്‍. സ്റ്റാലിന്റെ പാര്‍ട്ടി നടത്തിയ ഈ ഇടപാടില്‍ ഈ ജേണലിസ്റ്റുകളോ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളോ ഒരു ശബ്ദവും മുഴക്കുന്നില്ല. ഹിന്ദു പോലുള്ള അഴിമതിക്കെതിരെ പടപൊരുതുന്നവര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരും ഡിഎംകെയ്‌ക്ക് എതിരെ മിണ്ടുന്നില്ല. ഈ ഡിഎംകെ തന്നെ അവരുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കേരളത്തിലെ സിപിഎമ്മിന് 25 കോടി രൂപ സംഭാവന നല്‍കിയതായി പറഞ്ഞിട്ടുണ്ട്. ഈ തുക സാന്‍റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ തുകയില്‍ നിന്നും എടുത്തുകൊടുത്തതാണെന്ന് പറയുന്നു.
സ്റ്റാലിന്റെ എതിരാളിയായ അന്തരിച്ച ജയലളിതയുടെ പാര്‍ട്ടിയായ എഐഎഡിഎംകെ വാങ്ങിയത് വെറും 6.05 കോടിയുടെ ഇല്കടറല്‍ ബോണ്ടാണെന്നും നമ്മള്‍ അറിയേണ്ടതുണ്ട്. അപ്പോഴാണ് സ്റ്റാലിന്‍ എന്ന ഇന്ത്യാമുന്നണിയുടെ മുന്‍നിരപ്പോരാളിയുടെ തനിനിറം മനസ്സിലാവുക.
ഇലക്ടറല്‍ ബോണ്ട് വാങ്ങിയ ബിആര്‍എസിനും തൃണമൂലിനും കോണ്‍ഗ്രസിനും കുറ്റമില്ല
അതുപോലെ തെലുങ്കാനയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന മുന്‍മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ പാര്‍ട്ടിയായ ബിആര്‍എസ് 1322 കോടിയുടെ ഇലക്ടറല്‍ ബോണ്ട് പണമാക്കി മാറ്റിയിട്ടുണ്ട്. ഇത് ആരില്‍ നിന്നാണെന്ന് ചന്ദ്രശേഖരറാവുവിന്റെ പാര്‍ട്ടി വെളിപ്പെടുത്തിയിട്ടില്ല.
ഇനി അതുപോട്ടെ, എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും വാരിക്കോരി ഇലക്ടറല്‍ ബോണ്ട് വാങ്ങി പണമാക്കി മാറ്റിയിട്ടുണ്ട്. മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസാണ് ബിജെപി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇലക്ടറല്‍ ബോണ്ട് പണമാക്കി മാറ്റിയിരിക്കുന്നത്. 1397 കോടി രൂപയാണ് തൃണമൂല്‍ ഇല്കടറല്‍ ബോണ്ടില്‍ നിന്നും വാങ്ങിയിരിക്കുന്നത്. ബംഗാളില്‍ ഒതുങ്ങുന്ന പാര്‍ട്ടിയാണ് തൃണമൂല്‍ എന്നോര്‍ക്കണം.
അതുപോലെ കോണ്‍ഗ്രസിനും ഇലക്ടറല്‍ ബോണ്ടില്‍ നിന്നും 1344 കോടി രൂപ കിട്ടിയിട്ടുണ്ട്. ഇത് ആരില്‍ നിന്നൊക്കെയാണെന്ന് കോണ്‍ഗ്രസും വെളിപ്പെടുത്തിയിട്ടില്ല. അപ്പോള്‍ എല്ലാ പാര്‍ട്ടികളും ഇലക്ടറല്‍ ബോണ്ട് പണമാക്കി മാറ്റിയിട്ടുണ്ട്. ഡിഎംകെ പോലുള്ള പാര്‍ട്ടികള്‍ സാന്‍റിയാഗോ മാര്‍ട്ടിന്‍ എന്ന ലോട്ടറി തട്ടിപ്പുകാരനില്‍ നിന്നും 500 കോടിയില്‍ പരം രൂപ വാങ്ങി. തൃണമൂല്‍, ബിആര്‍എസ് എന്ന പ്രാദേശിക പാര്‍ട്ടികളും നല്ലതുപോലെ തുക വാങ്ങി. അടിത്തറ നഷ്ടപ്പെട്ട കോണ്‍ഗ്രസിന് കിട്ടിയ തുക കുറഞ്ഞുപോയിട്ടുണ്ട്. കോണ്‍ഗ്രസിനെ വിശ്വസിച്ച് ഇലക്ടറല്‍ ബോണ്ട് വഴി പണം തരുന്നവരും കുറഞ്ഞിരിക്കുന്നു എന്നതാണ് തുക കുറയാന്‍ കാരണം. എന്നിട്ടും ബിജെപിയെ ഇതിന്റെ പേരില്‍ ക്രൂശിക്കാനാണ് മാധ്യമസിന്‍ഡിക്കേറ്റിന്റെ തീരുമാനം.
ഇലക്ട്രറല്‍ ബോണ്ട് വാങ്ങാത്തവര്‍ ആരെങ്കിലും ഉണ്ടോ?
ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുമില്ല. ശിവസേന, ആംആദ്മി പാര്‍ട്ടി, വൈഎസ്ആര്‍ പാര്‍ട്ടി, എന്‍സിപി, ടിഡിപി, ജെഡിയു, ആര്‍ജെഡി, ജെഡിഎസ്, സമാജ് വാദി പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ്, ബിജെഡി, ജെഎംഎം, നാഷണല്‍ കോണ്‍ഫറന്‍സ്, ജനസേന, മഹാരാഷ്‌ട്ര ഗോമന്തക് പാര്‍ട്ടി തുടങ്ങി ഏതാണ്ടെല്ലാ പാര്‍ട്ടികളും ഇലക്ടറല്‍ ബോണ്ട് വഴി സംഭാവന സ്വീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: