തിരുവനന്തപുരം: പാറശാലയിലെ ഷാരോണ്‍ രാജ് കൊലപാതകക്കേസില്‍ പ്രതികള്‍ കുറ്റം നിഷേധിച്ചു. കോടതിയില്‍ പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചപ്പോഴാണ് കുറ്റം ചെയ്തിട്ടില്ലെന്ന് പ്രതികള്‍ പറഞ്ഞത്.
ഗ്രീഷ്മ, മാതാവ് സിന്ധു, മാതൃ സഹോദരന്‍ നിര്‍മ്മലന്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി. കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുളളത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
സാക്ഷി വിസ്താരത്തിനായി കേസ് ഒക്ടോബര്‍ 12 ന് പരിഗണിക്കും.കാമുകനായ ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നതാണ് ഗ്രീഷ്മയ്‌ക്കെതിരായ കുറ്റം. തെളിവ് നശിപ്പിച്ചതാണ് ഗ്രീഷ്മയുടെ അമ്മയ്‌ക്കും സഹോദരനുമെതിരായ കുറ്റം.
സൈനികന്റെ വിവാഹാലോചന വന്നതിനെ തുടര്‍ന്ന് കാമുകനെ ഒഴിവാക്കാന്‍ ഗ്രീഷ്മ ശ്രമിച്ചെങ്കിലും ഷാരോണ്‍ രാജ് പിന്മാറിയില്ല. തുടര്‍ന്ന് ജ്യൂസില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഷാരോണ്‍ രാജ് കയ് പെന്ന് പറഞ്ഞ് തുപ്പി കളഞ്ഞതിനാല്‍ നടന്നില്ല. പിന്നീട് വീട്ടില്‍ മറ്റ് ആരുമില്ലാതിരുന്നപ്പോള്‍ കാമുകനെ ലൈംഗിക ബന്ധത്തിനായി വിളിച്ച് വരുത്തിയ ശേഷം വിഷം ചേര്‍ത്ത കഷായം കുടിക്കാന്‍ നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: