തിരുവനന്തപുരം: ”മടുത്തു, ഈ വാഗ്ദാനങ്ങള്‍ കേട്ടു കേട്ടു മടുത്തു. കൈപ്പത്തിക്കും അരിവാള്‍ ചുറ്റികയ്ക്കും മാറി മാറി കുത്തി. വിജയിച്ചു വന്നവര്‍ ഇപ്പോള്‍ പിന്നില്‍ നിന്ന് നമ്മെ കുത്തുകയാണ്. ഇനി ഞാന്‍ അവര്‍ക്ക് വോട്ടു ചെയ്യില്ല. ഇനി എന്റെ വോട്ട് രാജീവ് സാറിന്”.
ആദ്യകാല സിനിമാ, നാടക നടി സൂസന്‍രാജ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചുകൊണ്ടാണിതു പറഞ്ഞത്. അപ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. നാടക വേദിയില്‍ നല്ല കഥാപാത്രങ്ങള്‍ അഭിനയിച്ചു ഫലിപ്പിച്ച സൂസന്‍രാജ് ജീവിതത്തില്‍ അഭിനയിച്ച് വിജയിക്കാനായില്ല. ജീവിതനാടകത്തില്‍ അവര്‍ പരാജയപ്പെട്ടു. രാജാജീ നഗറിലെ ദുരിതജീവിതം അവര്‍ രാജീവ് ചന്ദ്രശേഖറിനോട് വിവരിച്ചു. തന്റെ ദുരിതങ്ങള്‍ ശരിക്കുമൊന്ന് കേള്‍ക്കാന്‍ പോലും ആരുമുണ്ടായില്ലല്ലോ എന്ന പരിഭവം മറച്ചുവെക്കാതെയാണ് സൂസന് രാജ് സങ്കടങ്ങളുടെ കെട്ടഴിച്ചത്. ആയിരത്തോളം അമേച്വര്‍ നാടകങ്ങളിലും സീരിയല്‍, സിനിമാ രംഗത്തും ഒരു കാലത്ത് സജീവമായിരുന്ന ഈ കലാകാരി ഇന്ന് രാജാജി നഗറിലെ വാടകവീട്ടില്‍ ഏകാന്തവാസത്തിലാണ്.
കെപിഎസ്സി അടക്കം നിരവധി ട്രൂപ്പുകളില്‍ സ്റ്റേജില്‍ നിന്ന് സ്റ്റേജിലേക്ക് മാറി മാറി നാടകം കളിച്ചിരുന്ന നല്ലകാലം ഇന്നില്ല. അരിവാള്‍ ചുറ്റികയില്‍ മാത്രമാണിതുവരെ വോട്ട് ചെയ്തത്. 9-ാം വയസില്‍ തുടങ്ങിയ അഭിനയം 37 വര്‍ഷം പിന്നിടുമ്പോള്‍ ആയിരത്തോളം അമേച്വര്‍ നാടകങ്ങളിലും സീരിയല്‍, സിനിമാ രംഗത്തും തിളങ്ങി. ഇപ്പോള്‍ ലോട്ടറി വിറ്റാണ് ഈ കലാകാരി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുന്നത്. ഭര്‍ത്താവ് സെല്‍വരാജ് മരിച്ചിട്ട് 12 വര്‍ഷമായി. ഇതിനിടയിലുണ്ടായ ഹൃദയസ്തംഭനമാണ് ജീവിതം തകിടം മറിച്ചത്. കരുതിവച്ച പണം മുഴുവന്‍ ചികിത്സയ്ക്ക് ചിലവായി. മൂന്ന് ആണ് മക്കള്‍ ഉണ്ടെങ്കിലും അവര്‍ വിവാഹം കഴിഞ്ഞതിന് ശേഷം താന്‍ ഒറ്റയ്ക്കാണ് താമസമെന്നും സൂസന്, രാജീവ് ചന്ദ്രശേഖറിനോട് പറഞ്ഞു.
സൂസന്രാജിന്റെ ദുരിത ജീവിതത്തിന് പരിഹാരമുണ്ടാക്കുമെന്ന ഉറപ്പ് രാജീവ് ചന്ദ്രശേഖര്‍ നല്കി. വീണ്ടും കോളനിയിലെത്തുമെന്നും കേന്ദ്ര പദ്ധതികളായ പി.എം ആയുഷ്, ആവാസ് യോജന വഴി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താമെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖറിന്റെ വാക്കുകളില്‍ പ്രതീക്ഷയും ആശ്വാസവുമുണ്ടെന്ന് സൂസന് രാജ് പറഞ്ഞു. ”മോന് വിജയിക്കു”മെന്ന് അവര്‍ വീണ്ടും തലയില്‍ കൈവച്ച് അനുഗ്രഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: