കോട്ടയം: സര്‍ക്കാര്‍ ജീവനക്കാരില്‍ നല്ല പങ്കിനും ഇലക്ഷന്‍ ഡ്യൂട്ടി ചെയ്യാന്‍ മടിയാണ്. ഇലക്ഷന്‍ പ്രഖ്യാപിച്ചാല്‍ പിന്നെ ഒഴിവാകാന്‍ എന്തു വഴി എന്നാണ് ഉദ്യോഗസ് ചിന്ത. കാരണം പലപ്പൊഴും വീട്ടില്‍ നിന്നകലെ ഏതെങ്കിലും കുഗ്രാമങ്ങളിലും മറ്റുമാകും ബൂത്തുകള്‍. തലേന്ന് രാത്രി ബൂത്തിലോ സമീപത്തോ തങ്ങേണ്ടിവരും, ഉത്തരവാദിത്വംകൂടുതലാണ്്. പുലര്‍ച്ചെ ജോലി തുടങ്ങിയാല്‍ ഒരുസമയത്താവും വീട്ടിലെത്താന്‍ കഴിയുക തുടങ്ങിയ പല കാരണങ്ങളാലാണ് ഇലക്ഷന്‍ ഡ്യൂട്ടി അനാകര്‍ഷകമായത്. എന്നാല്‍ ഇലക്ഷന്‍ കമ്മിഷന്‍ ഉത്തരവിട്ടാല്‍ ഒഴിഞ്ഞുമാറാന്‍ കഴിയില്ലതാനും. പണ്ടൊക്കെ സംഘടനാ നേതാക്കളുടെ ശുപാര്‍ശയുടെയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെയും ബലത്തില്‍ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാകാനാകുമായിരുന്നു. എന്നാല്‍ ഇക്കുറി ഇത്തരം തന്ത്രങ്ങള്‍ വിലപ്പോവില്ലെന്നാണ് സൂചന. കാരണം ‘ഓര്‍ഡര്‍’ എന്ന പോര്‍ട്ടല്‍ വഴിയാണ് ഇത്തവണ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുക . മതിയായ കാരണങ്ങള്‍ ഉണ്ടങ്കിലേ ഒഴിവാകാനാകൂ. ചീഫ് ഇലക്ടറല്‍ ഓഫീസറുടെ നേരിട്ടുള്ള നിരീക്ഷണത്തിലാവും പോര്‍ട്ടല്‍. ശാരീരികബുദ്ധിമുട്ടുകളോ രോഗങ്ങളോ ഉള്ളവരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടലില്‍ ചേര്‍ക്കേണ്ടിവരും. മേലധികാരിയാണ് ഇത് ചെയ്യുന്നതെങ്കിലും തെറ്റായ വിവരങ്ങള്‍ ആണെങ്കില്‍ മേലധികാരി കുടുങ്ങും. മുന്‍ കാലങ്ങളില്‍ ഇലക്ഷന്‍ ഡ്യൂട്ടിയില്‍ നിന്ന് ഒഴിഞ്ഞു നിന്നിട്ടുള്ളവരാണെങ്കില്‍ പ്രത്യേകിച്ചം. പഴയതിനേക്കാള്‍ സങ്കീര്‍ണ്ണമാണ് കാര്യങ്ങളെന്നതിനാല്‍ പെട്ടെന്നൊന്നും ഒഴിഞ്ഞു മാറാന്‍ കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക