ന്യൂദല്‍ഹി: ലോക്സഭയില്‍ വെറും 38 അംഗങ്ങളുള്ള ഡിഎംകെയ്ക്ക് ഇലക്ടറല്‍ ബോണ്ട് വഴി കിട്ടിയത് 656.5 കോടി രൂപ. ഇതില്‍ 509 കോടിയും സ്റ്റാലിന്റെ പാര്‍ട്ടിക്ക് സംഭാവന ചെയ്തത് ലോട്ടറി ബിസിനസ് രംഗത്തെ വമ്പനായ സാന്റിയാഗോ മാര്ട്ടിന് ആണ്.
കേരളത്തില്‍ ദേശാഭിമാനി പത്രത്തിന് അദ്ദേഹത്തിന്റെ ഓണ്‍ലൈന്‍ ലോട്ടറി കമ്പനിയായ ഫ്യൂച്ചര്‍ ഗെയിമിങ്ങ് ആകെ 1368 കോടി രൂപയുടെ ഇലക്ടറര്‍ ബോണ്ട് വാങ്ങിയതില്‍ 37 ശതമാനം തുകയും നല്‍കിയത് ഡിഎംകെയ്ക്കാണ്.
ബിജെപിയ്ക്ക് ഇല്കട്രല്‍ ബോണ്ട് വഴി കിട്ടിയ തുകയെല്ലാം ഇഡി-ആദായനികുതി പേടികൊണ്ട് ബിസിനസുകാര്‍ നല്കി എന്ന് വരുത്തിതീര്‍ക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളും എന്‍ജിഒകളും കമ്മികളും സുഡാപ്പികളും ശ്രമിക്കുന്നത്. എന്നാല്‍ ഇതുകൊണ്ടൊന്നും പേടിക്കില്ലെന്നും കള്ളപ്പണം വെളുപ്പിച്ചാല്‍ ഇഡി പിടിക്കുമെന്നും മോദി ശനിയാഴ്ചയും ആവര്‍ത്തിച്ചു.
ഏറ്റവും കൂടുതല്‍ തുകയ്ക്ക് ഇലക്ട്രല്‍ ബോണ്ട് വാങ്ങിയത് സാന്റിയാഗോ മാര്ട്ടിനാണെന്നത് കേരളത്തിലെ സിപിഎമ്മിനും പ്രതിച്ഛായ കളങ്കമുണ്ടാക്കും. കാരണം പണ്ട് വി.എസ്. അച്യുതാനന്ദന് ഭരിയ്ക്കുമ്പോള്‍ പുറത്തുനിന്നുള്ള ലോട്ടറികളെല്ലാം നിരോധിച്ചിരുന്നു. അന്ന് സാന്റിയാഗോ മാര്ട്ടിന് സിപിഎമ്മിന് നല്‍കിയത് രണ്ട് കോടി രൂപയുടെ സംഭാവനയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: