തിരുവനന്തപുരം : ലോകസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ആയുധങ്ങള്‍ കൈവശം വയ്‌ക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി തിരുവനന്തപുരം ജില്ലാ കളക്ടര്‍. പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്രമാസമാധാനപരിപാലനത്തിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് തീരുമാനമെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.
തിരുവനന്തപുരം ജില്ലാ പരിധിയിലുളള വ്യക്തികള്‍ ലൈസന്‍സുള്ള ആയുധം കൈവശം വെക്കുന്നതും കൊണ്ടുനടക്കുന്നതും നിരോധിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ഫലം പ്രഖ്യാപിക്കുന്നത് വരെയാണ് നിരോധനമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ആരെങ്കിലും ആയുധം കൈവശം വെച്ചാല്‍ ക്രിമിനല്‍ ചട്ടം 1973 സെക്ഷന്‍ 144 പ്രകാരം നടപടികള്‍ സ്വീകരിക്കും. തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ രാജ്യത്ത് മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: