ബെർഹാംപൂർ : ഒഡീഷ സർക്കാർ നടത്തുന്ന ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ഐടിഐ) ലെ ബെർഹാംപൂർ വിദ്യാർത്ഥികൾ പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് നിർമ്മിച്ച ഭീമൻ മത്സ്യ ശിൽപം ഏവരിലും കൗതുകമുണർത്തുന്നു. പ്ലാസ്റ്റിക് മലിനീകരണം കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നിർമ്മിച്ചത്.
30 അടി ഉയരവും 1500 കിലോ ഭാരവുമുള്ള മത്സ്യ ശിൽപം ഇരുമ്പ് അവശിഷ്ടങ്ങൾ ഉപയോഗിച്ചാണ് നിർമ്മിച്ചത്. വിവിധ വലുപ്പത്തിലുള്ള 20,000 പ്ലാസ്റ്റിക് കുപ്പികൾ വിദ്യാർത്ഥികൾ ശേഖരിച്ചു, കൂടുതലും കടൽത്തീരങ്ങളിൽ നിന്നായിരുന്നു ഇവ കണ്ടെത്തിയത്.
തുടർന്ന് ഈ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ നിറച്ച ശേഷം ശിൽപത്തിന്റെ ഭാരം ഏകദേശം 1,500 കിലോഗ്രാം ആയിരുന്നുവെന്ന് ഐടിഐ ബെർഹാംപൂർ പ്രിൻസിപ്പൽ രജത് പാനിഗ്രാഹി പറഞ്ഞു.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാമ്പസിനു സമീപം പൊതുജനങ്ങൾ കാണുന്നതിനും പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനുമായി “സ്വച്ഛത ഹി സേവ” എന്ന ലക്ഷ്യത്തോടെയാണ് ശിൽപം സ്ഥാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: