താന്‍ വെണ്ണയില്‍ വരയ്ക്കാനല്ല ഇവിടെ വന്നിട്ടുള്ളതെന്നും പകരം കല്ലില്‍ കൊത്താനാണെന്നും മോദി. കാരണം എനിക്ക് നിങ്ങളുടെ മക്കള്‍ക്ക് ഒരു സമൃദ്ധഭാരതം നല്‍കണം. – അദ്ദേഹം പറഞ്ഞു നിര്‍ത്തിയപ്പോള്‍ നീണ്ട കരഘോഷം. ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ മോദി നടത്തിയ പ്രസംഗം വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. അത്രയ്ക്ക് പ്രചോദനം പകരുന്നതായിരുന്നു ആ പ്രസംഗം.
പത്ത് വര്‍ഷം മുന്‍പ് ഉണ്ടായിരുന്നത് 100 സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ന് അത് 1.25 ലക്ഷം
സ്റ്റാര്‍ട്ടപ് രംഗത്ത് ഇന്ത്യ കുതിച്ചെന്നും പത്ത് വര്‍ഷം മുന്‍പ് 100 സ്റ്റാര്‍ട്ടപ്പുകള്‍ ആണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് 1.25 ലക്ഷം സ്റ്റാര്‍ട്ടപ്പുകളായി ഉയര്‍ന്നെന്ന് മോദി. ഇന്ത്യ എന്ന മഹാരാജ്യത്തോടുള്ള മോദിയുടെ വേര്‍പെടുത്താനാകാത്ത അഭിനിവേശം ഇന്ത്യ ടുഡേ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ മോദി നടത്തിയ പ്രസംഗത്തിലും ഉടനീളം ശോഭ പരത്തി.
എണ്ണത്തില്‍ മാത്രമല്ല, വിസ്തൃതിയുടെ കാര്യത്തിലും മാറ്റമുണ്ട്. ഇന്ന് ഈ സ്റ്റാര്‍ട്ടപ്പുകള്‍ ഏകദേശം 600 ജില്ലകളിലായി പരന്ന് കിടക്കുന്നു. അതായത് ആകെ ഇന്ത്യയെടുത്താല് അതിന്റെ 90 ശതമാനത്തിലും സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ട്.
വ്യവസായം ഇവിടെ നാലാം തലമുറയില്‍ എത്തി, പലരും പക്ഷെ ഇപ്പോഴും സ്ക്രൂഡൈവറും പിടിച്ച് ഗ്യാരേജില്‍ ഇരിക്കുന്നു
ഇന്ത്യയിലെ വ്യവസായം നാലാം തലത്തിലേക്ക് പ്രവേശിച്ച് കഴിഞ്ഞു. പക്ഷെ പലരും ഗ്യാരേജില്‍ സ്ക്രൂഡ്രൈവറും പിടിച്ച് ഇരിക്കുകയാണെന്ന് മോദി. വ്യവസായ രംഗത്ത് എഐ ഉള്‍പ്പെടെ കൊണ്ടുവന്ന മാറ്റങ്ങള്‍ ഇന്ത്യയിലെ പല രാഷ്ട്രീയക്കാരും കാണുന്നില്ലെന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേരെ നടത്തിയ വിമര്‍ശനമായിരുന്നു അത്.
ഇന്ത്യയിലെ മുഴുവന്‍ പ്രധാനമന്ത്രിമാരും നടത്തിയതിനേക്കാള്‍ കൂടുതല്‍ തവണ ഞാന്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പോയി
എല്ലാ പ്രധാനമന്ത്രിമാരും നടത്തിയ സന്ദര്‍ശനങ്ങള്‍ ഒന്നിച്ചെടുത്താല്‍, അതിനേക്കാള്‍ കൂടുതല്‍ തവണ ഞാന്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പോയിട്ടുണ്ട്. 2014 മുതല്‍ തന്റെ മന്ത്രിസഭയിലെ മന്ത്രിമാര്‍ 680 തവണയെങ്കിലും വടക്ക് കിഴക്കാന്‍ സംസ്ഥാനങ്ങളില്‍ പോയിട്ടുണ്ടെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: