കോട്ടയം: നാഷണല്‍ ചൈല്‍ഡ് ഡവലപ്മെന്റ് കൗണ്‍സില്‍ (എന്‍.സി.ഡി.സി) നടത്തുന്ന മോണ്ടിസോറി അദ്ധ്യാപന പരിശീലന കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായ പരിധിയില്ല.
നാട്ടിലും വിദേശത്തും തൊഴില്‍ സാധ്യതയുള്ള 10-ാം ക്ലാസ് മുതല്‍ ഡിഗ്രി വരെയുള്ളവര്‍ക്ക് ചേരാവുന്ന 4 കോഴ്സുകളുണ്ട്. സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി എജ്യുക്കേഷന്‍ (ഒരു വര്‍ഷം, യോഗ്യത -പത്താംക്ളാസ്), ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷനല്‍ മോണ്ടിസോറി എജ്യുക്കേഷന്‍ (ഒരു വര്‍ഷം, യോഗ്യത – പ്ലസ്ടു), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷനല്‍ മോണ്ടിസോറി എജ്യുക്കേഷന്‍ (ഒരുവര്‍ഷം, യോഗ്യത- ഡിഗ്രി), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷനല്‍ മോണ്ടിസോറി എജ്യുക്കേഷന്‍ (ഒരു വര്‍ഷം, യോഗ്യത – ടി.ടി.സി. / പി.പി.ടി.ടി.സി) എന്നിവയാണ് കോഴ്സുകള്‍. അദ്ധ്യാപനത്തില്‍ അഭിരുചിയുള്ളവര്‍ക്ക് ഫീസാനുകൂല്യവുമുണ്ട്. വീട്ടിലിരുന്ന് സൂം വഴി ക്ലാസില്‍ പങ്കെടുക്കാം. വിവരങ്ങള്‍ക്ക് ഫോണ്‍: 09846808283. വെബ് : https:// ncdconline.org
പ്രതികരിക്കാൻ ഇവിടെ എഴുതുക: