കോട്ടയം: ഉയര്‍ന്ന താങ്ങുവിലയില്‍ കൊപ്രസംഭരണത്തിന് നാഫെഡിന്റെ അനുമതി കിട്ടിയോ? ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച നിലയ്ക്ക് സംഭരണത്തിന് അനുമതി വൈകിയാല്‍ ഈ വര്‍ഷവും കേരളത്തിലെ കര്‍ഷകര്‍ക്കു താങ്ങുവിലയുടെയും സംഭരണത്തിന്റെയും ആനുകൂല്യം ഇല്ലാതാകും. അനുമതി തേടി നാഷനല്‍ അഗ്രികള്‍ചറല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന് (നാഫെഡ്) യഥാസമയം കത്തയയ്ക്കാന്‍ കേരളം പലപ്പൊഴും ശ്രദ്ധിക്കാറില്ല. അതേസമയം മുന്‍കൂര്‍ അനുമതി നേടിയ തമിഴ്നാട് സംഭരണത്തിനുള്ള തയാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.
111.60 രൂപയായാണ് കേന്ദ്രം ഇക്കുറി കൊപ്ര സംഭരിക്കാന്‍ താങ്ങുവില നിശ്ചയിച്ചത്. ഡിസംബറിലാണ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. കഴിഞ്ഞ വര്‍ഷത്തെ 108.60 രൂപയില്‍ നിന്ന് 3 രൂപ കൂടുതലാണിത്. സംഭരണത്തിന്റെ വിശദാംശങ്ങള്‍ തേടി കേരളത്തിനും തമിഴ്നാടിനും ഒരേ സമയാണ് നാഫഡ് കത്തയച്ചത്. തമിഴ്നാട് ശുഷ്കാന്തിയോടെ അനുമതി നേടിയെടുത്തു. കേരളം പതിവുപോലെ ഉറങ്ങിക്കിടന്നു. കഴിഞ്ഞവര്‍ഷവും ഇതുപോലെ വൈകിയാണ് കേരളം സംഭരണ അനുമതി നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: