തിരുവനന്തപുരം: കോവളം മണ്ഡലത്തില്‍ എത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പള്ളിച്ചല്‍ പെരിങ്ങമലയില്‍ പ്രവര്‍ത്തിക്കുന്ന കസവുകടയിലെത്തി നെയ്ത്തു തൊഴിലാളികളെ സന്ദര്‍ശിച്ചു. മാനേജിംഗ് ഡയക്ടര്‍ വനജ സുശീലന്, എക്സിക്യൂട്ടീവ് ഡയക്ടര്‍മാരായ സുശീലന്,നന്ദു വി.എസ്,ചന്തു. വി.എസ്.എന്നിവര്‍ ചേര്‍ന്ന് സ്ഥാര്‍ത്ഥിയെ സ്വീകരിച്ചു.തുടര്‍ന്ന് തൊഴിലാളികളെ കണ്ട് വോട്ടഭ്യര്‍ത്തിച്ചു.
തനത് വ്യാവസായമായ നെയ്ത് മേഖലയെ സ്കില്‍ ഡവലമെന്റ് ഉള്‍പ്പെടുത്തി മികച്ച നിലവാരത്തിലെത്തിക്കണം.പുതുതലമുറകളെ ഇതിലേക്ക് ആകര്‍ഷിക്കാന്‍ പ്രൊവഷണന് കോഴ്സായി ഐ ടി മേഖലയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവും ഇവര്‍ രാജീവ് ചന്ദ്രശേഖറിനോട് അഭ്യര്‍ത്ഥിച്ചു. ഇത് നല്ലൊരു ആശയമാന്നെന്നും അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്കി. കേരളത്തില്‍ 8 ജില്ല കളിലായി 10 ബ്രാഞ്ചുകളുണ്ട്
ആഴിമല ക്ഷേത്രത്തില്‍
തിരുവനന്തപുരം: ആഴിമല ശിവക്ഷേത്ര സന്നിധിയിലെത്തി അനുഗ്രഹം തേടി ബിജപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. രാവിലെ ബാലരാമപുരത്തെ ഗൃഹസന്ദര്‍ശനത്തിന് ശേഷമാണ് ശിവക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയത്.ക്ഷേത്ര മാനേജര്‍ ശ്രീനിവാസ് സ്വീകരിച്ചു. ഭഗവാനെ തൊഴുത് വണങ്ങി മുഖ്യ ശാന്തി ജ്യോതിഷ് പോറ്റിയില്‍ നിന്നും പ്രസാദവും സ്വീകരിച്ചു. തുടര്‍ന്ന് ഗംഗാധരേശ്വര പ്രതിമ സന്ദര്‍ശിച്ചു. മഹേശ്വരന്റെ പ്രതിമക്ക് സമീപം നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ധ്യാന മണ്ഠപത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അന്വേഷിച്ച് അറിഞ്ഞു.3500 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തിലാണ് ധ്യാന മണ്ഠപം ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: