തിരുവനന്തപുരം: സര്‍വകലാശാലാ യുവജനോത്സവ വിധിനിര്‍ണയത്തില്‍ കൃത്രിമം കാട്ടിയെന്നാരോപിച്ചു തടഞ്ഞുവച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആയുധങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചു വിധി കര്‍ത്താക്കളെ മര്ദ്ദിച്ചതതില് ഇടത് അനുകൂല സംഘടനാ നേതാക്കളും പ്രതിക്കൂട്ടില്‍.
ആത്മഹത്യ ചെയ്ത വിധികര്‍ത്താവ് ഷാജി പൂ്ന്തോട്ട ഉള്‍പ്പെടെയുള്ളവരെ മര്‍ദ്ദിച്ചത് കേരള സര്‍വ്വകലാശാല സിപിഎം ആനുകൂല ജീവനക്കാരുടെ സംഘടന ഓഫീസ് ആയ എംപ്ളോയിസ് യുണിയന്‍ ഓഫീസില്‍ വച്ചാണ്
കേരള യൂണിവേഴ്സിറ്റി ആസ്ഥാനത്ത് സെനറ്റ് ഹൗസ് ക്യാമ്പസിലുള്ള ഓഫീസ് പാര്‍ട്ടി ഓഫീസ് പോലെ ആണ് പ്രവര്‍ത്തിക്കുന്നത്. ജീവനക്കാരുടെ സംഘടന ഓഫീസില്‍ മാരകായുധങ്ങളും ഇടിമുറിയും എന്നത് ഗുരുതര വിഷയമാണ്. . എംപ്ളോയിസ് യുണിയന്‍ ഭാരവാഹികള്‍ ഇതിന് ഉത്തരം പറയേണ്ടിവരും. ഇവിടയാണ് വെള്ളമോ ഭക്ഷണമോ നല്‍കാതെ മണിക്കൂറുകളോളം ഷാജി ഉള്‍പ്പെടെയുള്ളവരെ തടവിലാക്കി എസ്എഫ്ഐ ജോയിന്റ് സെക്രട്ടറി അഞ്ജു കൃഷ്ണയുടെ നേതൃത്വത്തിലുള്ള എസ് എഫ് ഐ നേതാക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചത്.
.
സര്‍വ്വകലാശാല പൈതൃക കെട്ടിടങ്ങളിലൊന്നായ ഈ കെട്ടിടം അനധികൃതമായി കൈയ്യറിയതാണന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. ഇടിമുറി ഒരുക്കി മര്‍ദ്ദനത്തിന് എല്ലാ ഒത്താശയും ചെയ്ത എംപ്ളോയിസ് യുണിയന്‍ ഭാരവാഹികള്‍ എന്നിവരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സര്‍വ്വകലാശാല രജിസ്ട്രാര്‍, സ്റ്റുഡന്‍സ് കോര്‍ഡിനേറ്റര്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം വേണം.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന എംപ്ളോയിസ് യുണിയന്‍ അടിയന്തരമായി സീല്‍ ചെയ്യണമെന്നും ആവശ്യവുമുയര്‍ന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: