തിരുവനന്തപുരം: മലയാളികളെ ‘പാട്ടിലാക്കിയ’ ആയിരക്കണക്കിന് പാട്ടുകളെഴുതിയ കവിയും ചലച്ചിത്രകാരനുമായ ശ്രീകുമാരന്‍ തമ്പിക്ക് ഇന്ന് 84 തികയുന്നു. തിരുവനന്തപുരത്തെ പേയാട്ടുള്ള കരിമ്പാലേത്ത് വീട്ടില്‍ ശതാഭിഷേകത്തിന്റെ യൗവനത്തിലാണ് ശ്രീകുമാരന്‍ തമ്പി. 1940 മാര്‍ച്ച് 16നാണ് ജനനം. എന്നും ഹരിപ്പാട്ടുകാരനായി ജീവിക്കാനാണ് അദ്ദേഹത്തിനിഷ്ടം. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും മണ്ണാറശ്ശാല നാഗരാജ ക്ഷേത്രവും ഓണാട്ടുകരയുമില്ലാതെ അദ്ദേഹത്തിന് ജീവിതമില്ല.
1966 ല്‍ കാട്ടുമല്ലിക എന്ന ചിത്രത്തില്‍ പാട്ടെഴുതിയാണ് തുടക്കം. പ്രണയവും ദര്‍ശനവും തത്വവുമൊക്കെ നിറച്ച് പാട്ടുകളെഴുതുന്നതിനൊപ്പം ഹാസ്യവും ശൃംഗാരവുമെല്ലാം അദ്ദേഹത്തിന്റെ വരികളെ സജീവമാക്കി. തോപ്പില്‍ ഭാസിക്കും എസ്.എല്‍. പുരത്തിനും ശേഷം മലയാള സിനിമയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ തിരക്കഥകള്‍ രചിച്ചിട്ടുള്ള എഴുത്തുകാരനാണ് അദ്ദേഹം. 1974ല്‍ ചന്ദ്രകാന്തം എന്ന സിനിമയിലൂടെ സംവിധായകനായി. 22 ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചു. ടെലിവിഷന്‍ പരമ്പരകളുടെ രംഗത്തും മുദ്ര പതിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: