ന്യൂദൽഹി: ബാങ്കുകളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ ബ്രെയിലി ലിപി സജ്ജമാക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയം നിര്‍ദ്ദേശിച്ചു. ഇതുള്‍പ്പെടെ ഭിന്നശേഷിക്കാര്‍ക്ക് ബാങ്കിംഗ് സേവനം എളുപ്പമാക്കുന്ന ഒട്ടേറെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
കാഴ്ചപരിമിതര്‍ , കേള്‍വി പരിമിതര്‍, അംഗപരിമിതര്‍ ഉള്‍പ്പെടെയുള്ളവരെ മറ്റുള്ളവര്‍ക്കൊപ്പം തുല്യമായി പരിഗണിക്കുകയാണ് ലക്ഷ്യം.
ബാങ്കിന്റെ കവാടത്തിനടുത്ത് ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക കൗണ്ടറും നോഡല്‍ ഓഫീസറും വേണം. വീല്‍ചെയറിലിരുന്ന് ആശയവിനിമയം നടത്താനാവണം. ബാങ്ക് ഉദ്ദ്യോഗസ്ഥര്‍ ആംഗ്യഭാഷ അറിഞ്ഞിരിക്കണം. കാഴ്ചപരിമിതര്‍ക്കു തറയില്‍ ദിശാസൂചന ലഭിക്കുന്ന പ്രത്യേക പാത വേണം. വീല്‍ചെയറിലിരുന്ന് ഉപയോഗിക്കാന്‍ കഴിയുംവിധം എ.ടി.എമ്മിന്റെ ഉയരം ക്രമീകരിക്കണം എന്നിവ അടക്കളള്ള മാര്‍ഗനിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: