കന്യാകുമാരി : ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യൻ പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ബിജെപി റാലിയെ അഭിസംബോധന ചെയ്യും.
സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ അടുത്തയാഴ്ചയും അദ്ദേഹം റാലികളെ അഭിസംബോധന ചെയ്യും. മുൻകാലങ്ങളിൽ തമിഴ്നാട്ടിൽ കാര്യമായ നേട്ടമുണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല.
എന്നാൽ ബിജെപി ആ പ്രവണത മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഫലമെന്നോണമാണ് പ്രധാനമന്ത്രി മോദി ഇവിടെ പ്രചാരണം നടത്താനെത്തുന്നത്. മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പുറമെ തമിഴ്നാട്ടിലും മോദി മുമ്പ് നിരവധി സന്ദർശനങ്ങൾ നടത്തിയിരുന്നു. അദ്ദേഹം ഹിന്ദു ക്ഷേത്രങ്ങളും മതപരമായ പ്രാധാന്യമുള്ള സ്ഥലങ്ങളും സന്ദർശിക്കുകയും ചെയ്തിരുന്നു.
ഇതിനു പുറമെ സംസ്ഥാനത്ത് ഡിഎംകെ, എഐഎഡിഎംകെ ഇതര സഖ്യം രൂപീകരിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ട്. ജി.കെ. വാസന്റെ നേതൃത്വത്തിലുള്ള തമിഴ് മാനില കോൺഗ്രസ് ഇതിനകം തന്നെ ചേർന്നിട്ടുണ്ട്. കൂടാതെ എഐഎഡിഎംകെ നേതാവ് ഒ. പനീർസെൽവമായും ടിടിവി ദിനകരൻ നയിക്കുന്ന എഎംഎംകെയെയുമായും ബിജെപി ചർച്ചകൾ നടത്തിയിരുന്നു.
സംസ്ഥാന ഘടകത്തിന് നേതൃത്വം നൽകുന്ന കെ. അണ്ണാമലൈയുടെ കീഴിലാണ് തമിഴ്നാട്ടിൽ ബിജെപി പ്രചാരണങ്ങൾക്ക് കൊഴുപ്പേകുന്നത്. തമിഴ്നാട്ടിൽ ആകെ 39 ലോക്സഭാ സീറ്റുകളും പുതുച്ചേരിയിൽ ഒന്നുമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: