ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ നടത്തിയ പ്രസ്താവനയില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വീടിനു മുന്നില്‍ ഹിന്ദു, സിഖ് അഭയാര്‍ത്ഥികളുടെ പ്രതിഷേധം.
സിഎഎ നടപ്പിലാക്കിയാല്‍ രാജ്യത്തേക്ക് അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ അഭയാര്‍ത്ഥികളുടെ ഒഴുക്കായിരിക്കുമെന്നും ഇത് രാജ്യത്തിന്റെ സുരക്ഷിതത്വം തകര്‍ക്കും എന്നുമായിരുന്നു കേജ്‌രിവാളിന്റെ പ്രസ്താവന. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് നേടുന്നതിന് വേണ്ടിയാണ് ബിജെപി സിഎഎ കൊണ്ടുവന്നതെന്നും കേജ്‌രിവാള്‍ ആരോപിച്ചു.
ഇതിനെതിരെ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ഹിന്ദു, സിഖ് അഭയാര്‍ത്ഥികളാണ് കേജ്‌രിവാളിന്റെ ഔദ്യോഗിക വസതിക്ക് മുമ്പില്‍ പ്രതിഷേധിച്ചത്. ഹിന്ദു സമൂഹത്തിനെതിരെ തെറ്റായ പരാമര്‍ശമാണ് കേജ്‌രിവാള്‍ നടത്തിയത്. പ്രസ്താവനയില്‍ ദല്‍ഹി മുഖ്യമന്ത്രി മാപ്പ് പറയണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കേജ്‌രിവാളിന്റെ വീടിന് സമീപത്തേക്ക് പോലീസ് കടത്തിവിട്ടില്ല, ബാരിക്കേഡുകള്‍ സ്ഥാപിച്ച് പ്രതിഷേധക്കാരെ നേരിട്ടു. അതേസമയം പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കേജ്‌രിവാള്‍ നുണ പ്രചരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പ്രതികരിച്ചു. ദല്‍ഹി മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്നും സിഎഎ സംബന്ധിച്ച് ജനങ്ങളെ ബോധ വത്കരിക്കുന്നതിനായി ചര്‍ച്ചകളും മറ്റും സംഘടിപ്പിക്കുമെന്നും ബിജെപിയും പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: