ന്യൂദല്‍ഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വലിയ ഭൂരിപക്ഷത്തില്‍ മൂന്നാം വട്ടവും അധികാരത്തില്‍ എത്തുമെന്ന് ന്യൂസ് 18ന്റെ മെഗാ പോള്‍.
മോദിയുടെയും ബിജെപിയുടേയും പ്രവര്‍ത്തനത്തില്‍ തൃപ്തരാണോയെന്ന ചോദ്യത്തോട്, വോട്ടിങ്ങില്‍ പങ്കെടുത്ത 80 ശതമാനം പേരും അതേ എന്നാണ് ഉത്തരം നല്‍കിയത്. നഗര, ഗ്രാമ വ്യത്യാസമില്ലാതെയുള്ള ഉത്തരം. 80 ശതമാനം നഗരവാസികളും 79 ശതമാനം ഗ്രാമീണരും ഒരു പോലെ അതേ എന്ന് ഉത്തരം നല്കി. എങ്ങനെയാണ് മോദിയെ വിലയിരുത്തുന്നത് എന്നേ ചോദ്യത്തോട് 73 ശതമാനം പേരും സത്യസന്ധന് എന്നാണ് ഉത്തരം നല്‍കിയത്.
കഠിനാധ്വാനിയെന്ന് വിലയിരുത്തിയത് 69 ശതമാനം പേര്. അതിശക്തനായ നേതാവെന്ന് പ്രതികരിച്ചത് 68 ശതമാനം പേര്. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ മോദിക്ക് സാധിക്കുമെന്ന് 58 ശതമാനം പേരും അഭിപ്രായപ്പെട്ടു. മോദിയുടെ കീഴില്‍ സമ്പദ് വ്യവസ്ഥ ശക്തമായി വളരുമെന്ന് പ്രതികരിച്ചത് 62 ശതമാനം പേരാണ്.
കഴിവുറ്റ പ്രധാനമന്ത്രിയാണ് മോദിയെന്ന് 60 ശതമാനം പേരും പറയുമ്പോള്‍, കോണ്‍ഗ്രസ് നേതാവ് രാഹുലിന് വെറും 21 ശതമാനം പേരുടെ പിന്തുണയാണ് ഉള്ളത്. മമതയും കേജ്രിവാളുമാണ് മൂന്നാമത്. 9 ശതമാനം.
രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ ശക്തമായ വളര്‍ച്ച തുടരാന്‍ മോദിയും ബിജെപിയും തന്നെ അധികാരത്തില്‍ വരണമെന്നാണ്, വോട്ടിങ്ങില്‍ പങ്കെടുത്ത 72 ശതമാനം പേരും അഭിപ്രായപ്പെട്ടത്. അഞ്ചു വര്‍ഷം മുന്‍പുള്ളതിനേക്കാള്‍ മെച്ചപ്പെട്ട നിലയിലാണ് ഇപ്പോഴത്തെ സമ്പദ് വ്യവസ്ഥയെന്നും അവര്‍ പറയുന്നു.
രാമക്ഷേത്രം അഭിമാനം
രാക്ഷേത്രം രാജ്യത്തിന്റെ അഭിമാനമാണെന്നും ഐക്യത്തിന്റെ പ്രതീകമാണെന്നും 64 ശതമാനം പേരും അഭിപ്രായപ്പെട്ടു. വെറും 20 ശതമാനമാണ് എതിരഭിപ്രായം പറഞ്ഞത്. 16 ശതമാനം പേര്‍ക്ക് അഭിപ്രായമില്ല.
ജല്‍ജീവനും ഉജ്വലയും
പാവപ്പെട്ടവര്‍ക്ക് സൗജന്യമായി എല്‍പിജി കണക്ഷന് നല്കുന്ന പ്രധാനമന്ത്രി ഉജ്വല യോജനയും വീടുകളില്‍ പൈപ്പ് വെള്ളം എത്തിക്കുന്ന ജല്‍ജീവന്‍ മിഷനും മികച്ച പദ്ധതികളാണെന്നും ഇതുവഴി വലിയ പ്രയോജനം ലഭിച്ചെന്നും 70 ശതമാനം പേര് അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ആവാസ് യോജനയെപ്പറ്റി 53 ശതമാനം പേര്‍ക്കും കര്‍ഷക സമ്മാന്‍ പദ്ധതിയെപ്പറ്റി 51 ശതമാനം പേര്‍ക്കും ജന്‍ധന്‍ യോജനയെപ്പറ്റി 51 ശതമാനം പേര്‍ക്കും നല്ല ബോധ്യവുമുണ്ട്.
(ന്യൂസ് 18 സര്‍വേ: നാളെ മൊത്തം സീറ്റുകളും സംസ്ഥാനം തിരിച്ചുള്ള സീറ്റുകളും)
തെക്കന്‍ സംസ്ഥാനങ്ങളിലും ബിജെപിക്ക് അനുകൂലമായ ശക്തമായ കാറ്റുണ്ടെന്ന് സര്‍വേ. പങ്കെടുത്ത 71 ശതമാനം പേരും കേന്ദ്രസര്‍ക്കാരിന്റെയും മോദിയുടെയും പ്രവര്‍ത്തനങ്ങളില്‍ തൃപ്തരാണ്. (ആന്ധ്രയില്‍ 89 ശതമാനം പേരും കര്‍ണാടകത്തില്‍ 77 ശതമാനം പേരും, തെലങ്കാനയില്‍ 86 ശതമാനം പേരും കേരളത്തില്‍ 35 ശതമാനം പേരും).
അഞ്ചു വര്‍ഷം മുന്‍പുള്ളതിനേക്കാള്‍ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയിലാണ് തങ്ങള്‍ എന്ന് ആന്ധ്രയില്‍ 68 ശതമാനം പേരും കര്‍ണാടകത്തില്‍ 56 ശതമാനം പേരും തെലങ്കാനയില്‍ 64 ശതമാനം പേരും കേരളത്തില്‍ 41 ശതമാനം പേരും അഭിപ്രായപ്പെട്ടു.
മോദി വന്നാല്‍ അടുത്ത അഞ്ചു വര്‍ഷം കൊണ്ട് കൂടുതല്‍ മെച്ചപ്പെടുമെന്ന് ആന്ധ്രയിലെ 72 ശതമാനം പേരും കര്‍ണാടകത്തിലെ 62 ശതമാനം പേരും തെലങ്കാനയില്‍ 65 ശതമാനം പേരും പറഞ്ഞപ്പോള്‍ കേരളത്തിലും ഈ അഭിപ്രായമുള്ളവര്‍ കൂടുകയാണ്, 61 ശതമാനം പേര്.
രാജ്യത്ത് അതിശക്തമായ മോദി തരംഗം ഉണ്ടെന്ന് കേളത്തിലെ 75 ശതമാനം പേരും അഭിപ്രായപ്പെട്ടു. തെലങ്കാനയില്‍ 67 ശതമാനം പേരും കര്‍ണാടകത്തില്‍ 80 ശതമാനം പേരും ആന്ധ്രയില്‍ 49 ശതമാനം പേരുമാണ് ഇങ്ങനെ അഭിപ്രാ
യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: