ന്യൂദല്‍ഹി : പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ച് കേന്ദ്രം. ലിറ്ററിന് രണ്ട് രൂപയാണ് കുറച്ചത്.വെളളിയാഴ്ച രാവിലെ 6 മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും.
ദ്രവീകൃത പെട്രോളിയം വാതകത്തിന്റെയും (എല്‍പിജി) സമ്മര്‍ദ്ദിത പ്രകൃതി വാതകത്തിന്റെയും (സിഎന്‍ജി) വില അടുത്തിടെ കുറച്ചതോടെ, പെട്രോള്‍, ഡീസല്‍ വിലയിലും കുറവുണ്ടാകുമെന്ന ഊഹാപോഹങ്ങള്‍ പരന്നിരുന്നു.
പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ട് രൂപ കുറച്ചതിലൂടെ കോടിക്കണക്കിന് ഇന്ത്യക്കാരുടെ കുടുംബത്തിന്റെ ക്ഷേമവും സൗകര്യവുമാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി എക്സ്
പോസ്റ്റില്‍ പറഞ്ഞു.
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പാചക വാതക വില സിലിണ്ടറിന് 100 രൂപ കുറച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. ദ്രവീകൃത പെട്രോളിയം വാതകം (എല്‍പിജി) പാചക ഇന്ധനമായി ഉപയോഗിക്കുന്ന ഏകദേശം 33 കോടി കുടുംബങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.
ആഗോള ഊര്‍ജ വിപണി സാഹചര്യം കണക്കിലെടുത്ത് പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ ആണ് പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പ്പന വില കുറയ്ക്കേണ്ടെതെന്ന് ഹര്‍ദീപ് സിംഗ് പുരി പുരി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: