കുവൈത്ത് സിറ്റി : കുവൈറ്റില്‍ മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു.അനധികൃത താമസക്കാര്‍ക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനോ പിഴ അടച്ച് താമസം നിയമവിധേയമാക്കാനോ ഈ അവസരം പ്രയോജനപ്പെടുത്താം.ഈ മാസം 17 മുതല്‍ ജൂണ്‍ 17 വരെയാണ് പൊതുമാപ്പ്.
നിയമലംഘിച്ച് രാജ്യത്ത് താമസിക്കുന്നവര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിടുന്നവര്‍ക്ക് പുതിയ വീസയില്‍ രാജ്യത്തേക്കു വരാനും അനുമതി നല്കി.
കുവൈറ്റില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 1.3 ലക്ഷം അനധികൃത താമസക്കാര്‍ ഉണ്ടെന്നാണ് കണക്ക്.താമസം നിയമവിധേയമാക്കി കുവൈറ്റില്‍ തുടരാന്‍ താത്പര്യമുളളവര്‍ക്ക് നിയമലംഘനത്തിന്റെ കാലയളവ് അനുസരിച്ച് പരമാവധി 600 ദിനാര്‍ പിഴ അടയ്ക്കേണ്ടിവരും. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് യാത്രാ വിലക്കു നേരിടുന്നവര്‍ക്ക് കേസില്‍ തീര്‍പ്പുണ്ടായാല്‍ മാത്രമേ പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കൂ. ഇതിന് താമസ കുടിയേറ്റ വിഭാഗത്തില്‍നിന്ന് പ്രത്യേക അനുമതി വേണം.
പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ രാജ്യത്ത് തുടരുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. വന്‍തുക പിഴയ്ക്കു പുറമെ ആജീവനാന്ത വിലക്കേര്‍പ്പെടുത്തി നാടുകടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: