Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലളിതാസഹസ്രനാമ രഹസ്യം

ഇറക്കത്ത് രാധാകൃഷ്ണന്‍ by ഇറക്കത്ത് രാധാകൃഷ്ണന്‍
Mar 14, 2024, 06:43 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

സര്‍വാഭീഷ്ട ഗുണദായക നാമജപമാണ് ലളിതാസഹസ്രനാമം. പതിനെട്ട് പുരാണങ്ങളിലൊന്നായ ബ്രഹ്മാണ്ഡ പുരാണം ഉത്തരഖണ്ഡത്തില്‍ ഹയഗ്രീവാഗസ്ത്യ സംവാദ രൂപത്തിലാണ് ലളിതാസഹസ്രനാമത്തെ വിശദീകരിക്കുന്നത്. മൂന്ന് അധ്യായങ്ങളിലായി (ഉപക്രമം, മന്ത്രോപദേശം, ഫലശ്രുതി). അഗസ്ത്യമുനിയുടെ ചോദ്യത്തിന് ഉത്തരം പറയുന്ന മട്ടിലാണ് ലോകോപദേശമായി ലളിതാസഹസ്രനാമം വായനക്കാര്‍ക്ക് ലഭിക്കുന്നത്. ഹയഗ്രീവന്‍ എന്നത് വിഷ്ണുഭഗവാന്‍ തന്നെ. കുതിരത്തല വിഷ്ണുഭഗവാന് ലഭിച്ചതിനാലാണ് ഹയഗ്രീവന്‍ എന്ന പേരു വരുന്നത്. ദേവീഭാഗവതത്തിലും ഹയഗ്രീവ കഥ പറയുന്നുണ്ട്. ഹയഗ്രീവന്‍ എന്ന ഒരു അസുരന്‍ മഹാഉപദ്രവകാരിയായിരുന്നു. തന്നെപ്പോലെയല്ലാത്ത ഒരാള്‍ കൊല്ലരുതെന്ന് വരവും വാങ്ങി അഹങ്കാരിയായി സകലരേയും ഉപദ്രവിച്ച് കഴിയുകയായിരുന്നു. ദേവി തന്നെയാണ് വിഷ്ണുഭഗവാനെ ഹയഗ്രീവനാക്കാന്‍ അവസരമുണ്ടാക്കിയതും ഹയഗ്രീവനെന്ന അസുരനെ വിഷ്ണുവിനെക്കൊണ്ട് വധിപ്പിക്കുന്നതും ശക്തിസ്വരൂപിണിയും ജഗത്മാതാവുമായ ദേവിയെ വിഷ്ണു ഭഗവാന്‍ സ്തുതിക്കുന്നുണ്ട്. ലളിതാസഹസ്രനാമം ജപിക്കുമ്പോള്‍ മാത്രമേ ദേവികഥയ്‌ക്ക് പൂര്‍ണതയുള്ളൂ. ലളിതാസഹസ്രനാമം കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്ന അഗസ്ത്യമുനിയുടെ അപേക്ഷ ഗുരുവായ ഹയഗ്രീവദേവന്‍ ഉള്‍ക്കൊണ്ട് വിസ്തരിച്ച് വിശദീകരിക്കുന്നതാണ് ശ്രീലളിതാസഹസ്രനാമം.

ദേവീപ്രീതിക്ക് ഏറ്റവും പ്രയോജനപ്പെട്ടതാണ് ലളിതാസഹസ്രനാമം. ദേവിയായ ലളിതാംബിക ഒരിക്കല്‍ വശിന്യാദിവാഗ്‌ദേവിമാരെ വിളിച്ച് ഇങ്ങനെ അറിയിച്ചു. നിങ്ങള്‍ക്ക് വാഗ്‌വൈഭവം നല്‍കി അനുഗ്രഹിച്ചത് ഞാനാണല്ലോ. ആ വാഗ്‌വൈഭവം എന്റെ ലളിതാസഹസ്രനാമത്തിനായി നിങ്ങളുപയോഗിക്കുക. ദേവീകല്പനയെ വശിന്യാദി ദേവതകള്‍ പൂര്‍ണമായി ഉള്‍ക്കൊണ്ട് സിംഹാസനസ്ഥയായിരിക്കുന്ന ദേവിയെ സ്തുതിച്ച് ഭക്തിയോടെ ദേവസദസ്സില്‍ സഹസ്രനാമം ജപിച്ചു. കോടികോടി ബ്രഹ്മാക്കളും ബ്രഹ്മാണികളും ഗൗരീമാരും രുദ്രന്മാരും ദേവിയെ സേവിക്കാന്‍ എത്തിയവരുടെ സദസ്സിലെ ലളിതാസഹസ്രനാമത്തില്‍ ദേവി കൂടുതല്‍ സം
പ്രീതയായി. ‘എന്റെ പ്രീതി ലഭിക്കണമെന്നുള്ളവര്‍ ഇത് നിത്യം ജപിച്ച് അനുഗ്രഹം നേടുവിന്‍ ‘എന്നരുള്‍ ചെയ്തു. നിത്യവും ലളിതാസഹസ്രനാമം ജപിക്കുന്നവര്‍ക്ക് ദേവി ചോദിക്കുന്നതെന്തും നല്‍കുമെന്നതാണ് ഈ നാമജപത്തിന്റെ ഗുണം.

വിഷ്ണു ഹയഗ്രീവനായത്: യാഗരക്ഷയ്‌ക്കായി വളരെക്കാലം ഉണര്‍ന്നിരുന്ന ഭഗവാന്‍ ക്ഷീണിതനായി ശാര്‍ങ്ഗം എന്ന ധനുസ്സ് കുത്തിപ്പിടിച്ച് ഒരു അഗ്രത്തില്‍ തലയും താഴ്‌ത്തി നിദ്രയിലാണ്ട സമയത്ത് ബ്രഹ്മരുദ്രാദികള്‍ വിഷ്ണുഭഗവാനുമായി അത്യാവശ്യകാര്യം ചര്‍ച്ച ചെയ്യാനെത്തിയപ്പോള്‍ സദസ്സില്‍ തലചായ്ച് ഉറങ്ങുന്ന വിഷ്ണുവിനെയാണ് കണ്ടത്. ഭഗവാനെ ഉണര്‍ത്തുവാന്‍ കഴിയാതെ അവര്‍ ചിതല്‍, ഉറുമ്പുകളെ അഭയം പ്രാപിച്ചു. ഉറുമ്പുകള്‍ ദേവ നിര്‍ദ്ദേശമനുസരിച്ച് ഞാണ്‍ കടിച്ചുമുറിച്ചു. പെട്ടെന്ന് നിവര്‍ന്ന വില്ല് ഭഗവാന്റെ ശിരസ്സിനെ ശരീരത്തില്‍ നിന്ന് വേര്‍പെടുത്തി ദൂരെ തെറിപ്പിച്ചുകളഞ്ഞു. ദേവന്മാര്‍ എത്ര തിരഞ്ഞിട്ടും ശിരസ്സ് ലഭിച്ചില്ല. ഒടുവില്‍ ദേവന്മാര്‍ മഹാത്രിപുര സുന്ദരി ദേവിയെ സ്‌തോത്രങ്ങളാല്‍ പ്രകീര്‍ത്തിച്ച് പ്രത്യക്ഷപ്പെടുത്തി കാര്യമുണര്‍ത്തിച്ചു. മഹാദേവി തന്നെ അശ്വത്തിന്റെ ശിരസ്സ് കൊണ്ടുവന്ന് വിഷ്ണുവില്‍ ഘടിപ്പിക്കാന്‍ ഉപദേശിച്ചു. അങ്ങനെ ദേവിയുടെ പ്രത്യേക അനുഗ്രഹത്തിന് പാത്രമായ ഹയഗ്രീവന് ജഗത് മാതാവ് സകല ഗൂഢവിദ്യകളും ഉപദേശിച്ച് അനുഗ്രഹിച്ചു. അസുരനായ ഹയഗ്രീവനെ വിഷ്ണുഭഗവാനായ ഹയഗ്രീവന്‍തന്നെ വധിക്കുകയും ചെയ്തു. ദേവി സകലലോകങ്ങളേയും അതിക്രമിച്ച് വിഹരിക്കുന്നതിനാല്‍ ലളിതയെന്നും അറിയപ്പെടുന്നു. ലളിതയായതിനാല്‍ ജപിക്കുന്ന സ്തുതി ലളിതാസഹസ്രനാമമായി കീര്‍ത്തിക്കപ്പെടുന്നു.
(തുടരും)

Tags: HinduismSri Lalitasahasranama
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലിനെ ഹിന്ദുമതത്തിൽ നിന്ന് പുറത്താക്കിയതായി ശങ്കരാചാര്യ സ്വാമി ; പുരോഹിതന്മാർ രാഹുലിനായി പൂജകൾ നടത്തില്ല : ക്ഷേത്രങ്ങളിൽ നിന്ന് വിലക്കുമെന്നും സൂചന

Entertainment

ഹിന്ദു വിരുദ്ധ സിനിമകൾക്കുള്ള കൈയ്യടി ഭയക്കണം;സംവിധായകൻ രാമസിംഹൻ

Samskriti

വേദപഠനത്തിലെ കാലാന്തരമാറ്റങ്ങള്‍

Samskriti

മഹിതജീവിതം

India

ഹിന്ദുക്കൾക്ക് വലിയ പോരായ്മയുണ്ട് ; ഹിന്ദുമതം എന്താണെന്ന് പറഞ്ഞ് കൊടുക്കാൻ പോലും നിങ്ങൾക്ക് കഴിയില്ല ; സാജിദ് റാഷിദി

പുതിയ വാര്‍ത്തകള്‍

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവം : യുവാവ് പിടിയിൽ

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെ പ്രധാന ഭീകരന്‍ ഷാഹിദ് കുട്ടെ

പഹല്‍ഗാം ഭീകരാക്രമണത്തിന് പകരം വീട്ടി സൈന്യം; പ്രധാന ഭീകരന്‍ ഷാഹിദ് കുട്ടെയെ ഏറ്റുമുട്ടലില്‍ വധിച്ച് ഇന്ത്യന്‍ സേന

സമൂഹമാധ്യമങ്ങളില്‍ വൈറലായി മോദിയുടെ താക്കീത്….’ഘര്‍ മെം ഗുസ് കെ മാരേംഗെ’…’ഇനി വന്നാല്‍ ഭീകരരെ വീട്ടില്‍ കയറി അടിക്കും’

എറണാകുളത്ത് 3 ആണ്‍കുട്ടികളെ കാണാതായി

പട്ടാമ്പിയില്‍ മധ്യവയസ്‌കന്‍ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍

ചൈനയുടെ ഡിങ്ങ് ലിറന്‍ (ഇടത്ത്) ഡി. ഗുകേഷ് (വലത്ത്)

ലോക ചാമ്പ്യനായശേഷം ഗുകേഷിന് കഷ്ടകാലം; ഡിങ്ങ് ലിറന്റെ പ്രേതം കയറിയോ? റൊമാനിയ സൂപ്പര്‍ബെറ്റില്‍ ലെഗ്രാവിനോട് തോറ്റ് ഗുകേഷ്

മദ്രസയിലെ ഇസ്ലാം പുരോഹിതന് പാകിസ്ഥാൻ, ബംഗ്ലാദേശ് സംഘടനകളുമായി ബന്ധം ; മദ്രസ ഇടിച്ചു നിരത്തി പൊലീസ്

കണ്ണൂരില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി

പാക് അധീനകശ്മീർ തിരിച്ചുവേണം ; കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ അംഗീകരിക്കില്ല ; നിർണ്ണായക നീക്കവുമായി ഇന്ത്യ

ഇന്ത്യൻ വിനോദസഞ്ചാരികൾ ഇനിയും ഞങ്ങളുടെ രാജ്യത്തേയ്‌ക്ക് വരണമെന്ന് തുർക്കി : ഭിക്ഷാപാത്രവുമായി പാകിസ്ഥാനിൽ നിന്ന് വിനോദസഞ്ചാരികൾ വരുമെന്ന് ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies