ന്യൂദല്‍ഹി : ‘പാര്‍ട്ടി വിരുദ്ധ’ പ്രവര്‍ത്തനങ്ങള്‍ക്ക് 2023 ഫെബ്രുവരിയില്‍ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്ത പട്യാല എംപി പ്രണീത് കൗര്‍ ബിജെപിയില്‍ ചേര്‍ന്നു.കോണ്‍ഗ്രസ് മുന്‍ നേതാവും പഞ്ചാബ് ഘടകം ബി ജെ പി അധ്യക്ഷനുമായ സുനില്‍ ജാഖര്‍ ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് അവര്‍ ബി ജെ പിയില്‍ ചേര്‍ന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തന്റെ നിയോജക മണ്ഡലത്തിനും സംസ്ഥാനത്തിനും രാജ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് പിന്നീട് മാധ്യമങ്ങളോട് സംസാരിക്കവെ പ്രണീത് കൗര്‍ പറഞ്ഞു.പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു മറുപടി.
ബിജെപി നേതാവ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ആണ് കൗറിന്റെ ഭര്‍ത്താവ്. കോണ്ഗ്രസുകാരനായിരു.ന്നപ്പോള് രണ്ട് തവണ പഞ്ചാബ് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് .2022 സെപ്തംബറില്‍ അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നൂ.ദമ്പതികളുടെ മകള്‍ ജയ് ഇന്ദര്‍ കൗറും ബിജെപിയിലാണ്. പട്യാലയില്‍ നിന്ന് ജയ് ഇന്ദറിനെ മത്സരിപ്പിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മഹുവ മൊയ്ത്രയെ ചോദ്യം ഉന്നയിക്കാന്‍ കോഴ ആരോപണത്തിന്റെ പേരില്‍ ലോക്സഭയില്‍ നിന്ന് പുറത്താക്കുന്നതിനെ പ്രണീത് കൗര്‍ വോട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: