മുംബയ് : രഞ്ജി ട്രോഫിയില്‍ മുംബയ് ചാമ്പ്യന്മാര്. ഫൈനലില്‍ വിദര്‍ഭയെയാണ് തകര്‍ത്തത്.
വിദര്‍ഭയെ 169 റണ്‍സിനാണ് തകര്‍ത്തത്. മുംബയ് ഇത് 42-ാം തവണയാണ് രഞ്ജി ട്രോഫി ജേതാക്കളാവുന്നത്.
രണ്ടാം ഇന്നിംഗ്സില്‍ 537 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന വിദര്‍ഭ 368 റണ്‍സിന് എല്ലാവരും പുറത്തായി.
ആദ്യ ഇന്നിംഗ്സില്‍ മുംബയ് 224 റണ്‍സാണ് നേടിയത്. ശാര്‍ദുല്‍ താക്കൂര്‍(75) ആദ്യ ഇന്നിംഗ്സില്‍ മികച്ച പ്രകടനം നടത്തി. വിദര്‍ഭയെ 105 റണ്‍സിനു പുറത്താക്കി 119 റണ്‍സിന്റെ നിര്‍ണായക ലീഡ് സ്വന്തമാക്കാന്‍ വിദര്‍ഭയ്ക്ക് സാധിച്ചു.
രണ്ടാം ഇന്നിംഗ്സില്‍ മുഷീര്‍ ഖാന്റെ (136) ശതകം മുംബയ്ക്ക് കരുത്ത് പകര്‍ന്നു. ശ്രേയസ് അയ്യര്‍ 95 റണ്‍സും അജിങ്ക്യ രഹാനെ 73 റണ്‍സും ഷംസ് മുലാനി 50 റണ്‍സും നേടിയപ്പോള്‍ മുംബയ് 418 റണ്‍സ് അടിച്ചെടുത്തു.
മറുപടി ബാറ്റിംഗില്‍ വിദര്‍ഭയ്ക്ക് 133 റണ്‍സിനിടെ 4 വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും കരുണ്‍ നായര്‍ (74), അക്ഷയ് വാധ്കര്‍ (102), ഹര്‍ഷ് ദുബേ (65) എന്നിവര്‍ പൊരുതിയപ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 353 റണ്‍സിലെത്തി. എന്നാല്‍ വാലറ്റത്തെ വേഗം ചുരുട്ടിക്കെട്ടിയ മുംബയ് വിജയം നേടി.. സെഞ്ച്വറി നേടിയ മുഷീര്‍ ഖാന് ബൗളിംഗില്‍ രണ്ട് വിക്കറ്റും വീഴ്ത്തി. കളിയിലെ താരം മുഷീര്‍ ഖാന് ആണ്..
പ്രതികരിക്കാൻ ഇവിടെ എഴുതുക: