കോട്ടയം: ചൂടുകൂടുമെന്ന മുന്നറിയിപ്പില്‍ ആകെത്തളര്‍ന്ന് കര്‍ഷകര്‍. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് കോട്ടയത്താണ്. ജില്ലയുടെ ചിലയിടങ്ങളില്‍ ചെറിയ മഴ ലഭിച്ചെങ്കിലും കടുത്ത ചൂടില്‍ നിന്ന് അടുത്തൊന്നും ആശ്വാസം ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകരും പറയുന്നില്ല. ഒറ്റപ്പെട്ട മഴ കൃഷിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നതുമാണ്.
കാലാവസ്ഥാ വ്യതിയാനം മൂലം ഇക്കുറി ചക്കയും മാങ്ങയും വളരെ കുറവാണ്. മാവു പൂക്കേണ്ടിയിരുന്ന നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ മഴ തുടര്‍ന്നതിനാല്‍ പൂക്കാന്‍ മടിച്ചു ഇതാണിപ്പോള്‍ കായ്ഫലത്തെ ബാധിച്ചത്.
ഇത്തവണത്തെ പുഞ്ച വിത വൈകിയതിനാല്‍ കൊയ്ത്തും വൈകും. കനത്ത ചൂടില്‍ പച്ചക്കറിയെല്ലാം ഉണങ്ങിക്കരിയുകയാണ്. രണ്ടു നേരം നനച്ചെങ്കിലേ രക്ഷയുള്ളൂ. അതിനുള്ള വെള്ളമോ സംവിധാനമോ ഇല്ലാത്തതിനാല്‍ കൃഷിയെ ‘ വിധിക്കുവിട്ട്’ കാത്തിരിക്കുകയാണ് കര്‍ഷകര്‍.
ഫലവൃക്ഷത്തൈകളെയും ഉണക്ക് വല്ലാതെ ബാധിച്ചു. അഞ്ഞൂറും ആയിരവും രൂപ നല്കി വാങ്ങി നട്ട തെങ്ങിന് തൈകളും റമ്പൂട്ടാന്‍, ഫലൂസാന്, ബേര്‍ ആപ്പിള്‍, മാതളം തുടങ്ങിയവയും വേനല്‍ചൂടില്‍ കരിഞ്ഞുതുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: