കോട്ടയം: പാല കെ.എസ്.ആര്.ടി.സി ഡിപ്പോയോട് ചേര്‍ന്ന് പേ ആന്റ് പാര്ക്കിന് വാടകയ്ക്കു നല്‍കിയിരിക്കുന്ന സ്ഥലം ഡ്രൈവിംഗ് സ്കൂളിനായി ഒഴിപ്പിക്കുമെന്ന അധികൃതരുടെ പത്ര പ്രസ്താവനക്കെതിരെ പ്രതിഷേധമുയരുന്നു. സ്റ്റാന്‍ഡിനോട് ചേര്‍ന്നു നിര്‍മ്മിച്ച ഷോപ്പിംഗ് കോംപ്ലക്സിനു പിന്നിലെ 50 സെന്റ് സ്ഥലമാണ് പേ ആന്റ് പാര്ക്കിന് നല്‍കിയിരിക്കുന്നത്.
കെ.എസ് ആര്.ടി.സി ബസിനെ ആശ്രയിക്കുന്ന ദൂരയാത്രക്കാരും ജോലിക്കാരായ സ്ഥിര യാത്രക്കാരുമാണ് ഈ പേ ആന്റ് പാര്‍ക്കില്‍ വാഹനങ്ങള്‍ ഏല്‍പ്പിച്ചു പോകുന്നത്. പാല നഗരത്തിലെ ഏക പാര്‍ക്കിംഗ് ഇടമാണിത്. നഗരത്തിലൊരിടത്തും ഒരു സമയത്തും വാഹനം പാര്‍ക്കു ചെയ്യാന്‍ ഇടം കിട്ടാത്ത വിധം തിരക്കാണ്. കെ.എസ് ആര്.ടി.സി പേ ആന്റ് പാര്‍ക്കില്‍ പോലും പലദിവസങ്ങളിലും നിറഞ്ഞു കവിഞ്ഞ് വാഹനങ്ങളാണ്. ഈ പാര്‍ക്കിംഗ് സ്ഥലം പോലും യാത്രക്കാര്‍ക്കു തികയുന്നില്ലെന്നിരിക്കെ അത് ഇല്ലാതാക്കാനുള്ള കെ.എസ്.ആര് ടി.സി അധികൃതരുടെ തീരുമാനം സ്വന്തം യാത്രക്കാരോടുള്ള അവഗണനയായിട്ടേ കരുതാനാവൂ.
കാറുകളും ബൈക്കുകളും മറ്റും സുരക്ഷിതമായി ഏല്‍പ്പിച്ചു പോകാവുന്ന ഒരു സംവിധാനം ഉള്ളതുകൊണ്ടാണ് കെ.എസ്.ആര്.ടി.സി ബസിനെത്തനെ തുടര്‍ യാത്രയ്ക്ക് പലരും ആശ്രയിക്കുന്നത്. പാര്‍ക്കിംഗ് സംവിധാനം ഇല്ലാതായാല്‍ സ്വന്തം വാഹനത്തില്‍ തുടര്‍യാത്ര ചെയ്യുകയോ സ്വകാര്യ ബസുകളെ ആശ്രയിക്കുകയോ ചെയ്യും. അത്മഹത്യാപരമായ തീരുമാനത്തില്‍ നിന്ന് കെ.എസ്.ആര്.ടിസി പിന്മാറണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷന് ആവശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: