മുംബൈ: കഴിഞ്ഞ ഒരു വര്‍ഷമായി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ അസ്വസ്ഥനായിരുന്നുവെന്ന് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന മഹാരാഷ്ട്ര മുന്‍ മന്ത്രി പദ്മാകര്‍ വാല്‍വി. മൂന്നു തവണ നാന്ദര്ബാര് മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായിരുന്ന പദ്മാകര്‍. ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്ക് മുന്‍തൂക്കമുള്ള നാന്ദര്ബാര് ജില്ലയിലെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവാണ്. വടക്കന്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ കരുത്തുറ്റ മുഖമായിരുന്ന പദ്മാകര്‍ കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാരില്‍ മന്ത്രിയുമായിരുന്നു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര നാന്ദര്ബാര് ജില്ലയിലെത്തുന്നതിനു തൊട്ടുമുമ്പാണ് മുതിര്‍ന്ന നേതാവായ പദ്മാകര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും വളരെ വേഗത്തില്‍ തീരുമാനങ്ങളെടുത്ത് ജനങ്ങള്‍ക്ക് പ്രയോജനകരമായ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയാണ് ബിജെപി മുന്നേറുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം മന്ദഗതിയിലിലാണ്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രവര്‍ത്തകര്‍ നിരാശരാണ്, പദ്മാകര്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബാവന്‍കുലെ, മുതിര്‍ന്ന നേതാവ് അശോക് ചവാന് എന്നിവരുടെ സാന്നിധ്യത്തിലാണ് പദ്മാകര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: