കൊച്ചി: വിയര്‍ത്തു കുളിച്ചു വന്നാലും കൂളായി മടങ്ങിപ്പോകാമെന്നാണ് ഗൃഹോപകരണ വില്‍പ്പന ശാലകളുടെ പ്രലോഭനം. കുംഭ-മീനച്ചൂട് കനത്തതോടെ ഒരു എ.സി. വാങ്ങിയാലോ എന്ന ചിന്തയിലാണ് സാധാരണക്കാര്‍ പോലും . ഈ മാനസികാവസ്ഥ അറിഞ്ഞു തന്നെയാണ് സര്‍വ മാദ്ധ്യമങ്ങളിലും വിവിധ ബ്രാന്‍ഡുകളിലുള്ള എ.സികളുടെ മുഴുനീള പരസ്യങ്ങള്‍ നിറയുന്നത്.
ശരാശരി മുപ്പതിനായിരം രൂപയ്ക്ക് എ.സി ലഭിക്കുമെങ്കിലും വൈദ്യുതി ചാര്‍ജില്‍ ഉണ്ടാകുന്ന വര്‍ദ്ധനയാണ് ഉപഭോക്താക്കളെ ടെന്‍ഷനടിപ്പിക്കുന്നത്. 12 മാസത്തെ കാലാവധിക്ക് വായ്പയായും എ.സി ലഭിക്കും. ഒരു രൂപയുമായി വരൂ, എ.സിയുമായി പോകൂ എന്നൊക്കെ പറയുമെങ്കിലും അടവുമുടങ്ങിയാല്‍ വിവരമറിയും.
കേരളത്തില്‍ വിറ്റഴിക്കുന്നതില്‍ 70 ശതമാനവും ഒരു ടണ്ണിന്റെ എ.സിയാണ്. കഴിഞ്ഞ വര്‍ഷം 5 ലക്ഷം എ.സി കേരളത്തില്‍ വിറ്റുപോയി എന്നാണ് കണക്ക്. ഇപ്പോഴത്തെ ചൂടിന്റെ കാഠിന്യം വച്ചു നോക്കുമ്പോള്‍ ഇക്കുറി ആ സംഖ്യയെ കവച്ചു വയ്ക്കും എന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: